അബ്ദുല്‍ റഹീമിന്റെ മോചനം; ദയാ ധനം കൈമാറി; നടപടികൾ അന്തിമ ഘട്ടത്തിലേക്ക്

റിയാദ്: ദിയാ ധനം കൈമാറിയതോടെ സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്. ദിയാ ധനമായ 15 മില്യണ്‍ റിയാലിന്റെ സെര്‍ട്ടിഫൈഡ് ചെക്ക് ആണ് കൈമാറിയത്. റിയാദ് ക്രിമിനല്‍ കോടതി ജഡ്ജിയുടെ പേരില്‍ റിയാദ് ഇന്ത്യന്‍ എംബസിയാണ് ചെക്ക് ഇഷ്യൂ ചെയ്തത്. റഹിം നിയമ സഹായ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ജഡ്ജിയുടെ പേരില്‍ ചെക്ക് ഇഷ്യൂ ചെയ്തതിനാല്‍ മരിച്ച ബാലന്റെ അനന്തരാവകാശം സംബന്ധിച്ച്‌ അഭിപ്രായ ഭിന്നതകള്‍ പിന്നീട് ഉയർന്നാലും അത് റഹിം സഹായ സമിതിയ്ക്കു ബാധ്യതയാവില്ല എന്നാണ് വിലയിരുത്തല്‍. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ചെയ്തതെന്നും നിയമ സഹായ സമിതി അറിയിച്ചു.

Advertisements

Hot Topics

Related Articles