കാസർകോട് : മൊഗ്രാലില്‍ അബ്ദുല്‍ സലാമിനെ കഴുത്തറുത്ത് കൊന്ന കേസില്‍ ആറ് പ്രതികള്‍ക്കും ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കോടതി. കുമ്പള ബദരിയ നഗറിലെ സിദ്ദിഖ്, ഉമർ ഫാറൂഖ്, പെർവാഡിലെ സഹീർ, പേരാല്‍ സ്വദേശി നിയാസ്, ആരിക്കാടി ബംബ്രാണയിലെ ഹരീഷ്, മൊഗ്രാല്‍ മാളിയങ്കര കോട്ടയിലെ ലത്തീഫ് എന്നിവരെയാണ് ശിക്ഷിച്ചത്. കാസർകോട് ജില്ലാ അഡീഷണല്‍ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
2017 ഏപ്രില്‍ 30ന് വൈകിട്ടാണ് പൊട്ടോരിമൂലയിലെ അബ്ദുല്‍ സലാമിനെ മൊഗ്രാല്‍ മാളിയങ്കര കോട്ടയില്‍ വച്ച് കഴുത്തറുത്ത് കൊന്നത്. സലാമിനൊപ്പമുണ്ടായിരുന്ന നൗഷാദിനെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. സലാമിനെ കഴുത്തറുത്ത് കൊന്ന ശേഷം പ്രതികള്‍ തല ഉപയോഗിച്ച് ഫുട്ബോള്‍ കളിച്ചുവെന്നാണ് കുറ്റപത്രം. കേസില്‍ എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്.