അഭിറാം രാധാകൃഷ്ണനെയും ഫറാ ഷിബ്ലയെയും നായികാനായകരാക്കി രഞ്ജിത്ത് ജി.വി.തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” നേരറിയും നേരത്ത് ” എന്ന ചിത്രം തിരുവനന്തപുരത്ത് പൂജാ ചടങ്ങുകളോടെ ചിത്രീകരണം തുടങ്ങി.
ശക്തമായൊരു പ്രണയവും തുടർന്നുണ്ടാകുന്ന ഉദ്വേഗ മുഹൂർത്തങ്ങളും ഇതിവൃത്തമാകുന്ന ചിത്രം നിർമ്മിക്കുന്നത് എസ്. ചിദംബരകൃഷ്ണനും ദൃശ്യാവിഷ്ക്കാരം ഒരുക്കുന്നത് ഉദയൻ അമ്പാടിയുമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഭിറാമിനും ഫറായ്ക്കുമൊപ്പം സ്വാതിദാസ് പ്രഭു, രാജേഷ് അഴിക്കോടൻ, കലസുബ്രമണ്യൻ എന്നിവരും അഭിനയിക്കുന്നു.
ബാനർ – വേണി പ്രൊഡക്ഷൻസ്, രചന, സംവിധാനം – രഞ്ജിത്ത് ജി. വി, നിർമ്മാണം – എസ്. ചിദംബരകൃഷ്ണൻ, ഛായാഗ്രഹണം – ഉദയൻ അമ്പാടി, എഡിറ്റിംഗ് – മനു ഷാജു, ഗാനരചന – സന്തോഷ് വർമ്മ, സംഗീതം – ടി.എസ്. വിഷ്ണു, പ്രൊഡക്ഷൻ കൺട്രോളർ -കല്ലാർ അനിൽ, കല- അജയ്. ജി അമ്പലത്തറ, കോസ്റ്റ്യും – റാണപ്രതാപ്, ചമയം – അനിൽ നേമം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -ജിനി സുധാകരൻ, അസ്സോസിയേറ്റ് ഡയറക്ടർ – അരുൺ ഉടുമ്പ്ഞ്ചോല, സ്റ്റിൽസ് – നൗഷാദ് കണ്ണൂർ, ഡിസൈൻസ് – പ്രമേഷ് പ്രഭാകർ, പിആർഓ – അജയ് തുണ്ടത്തിൽ.