“അത് വെറും മൂന്ന് സെക്കന്റ് മാത്രമുള്ള സീൻ; അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല”; ചുംബന വിവാദങ്ങളിൽ പ്രതികരിച്ച് നടി അഭിരാമി

മണിരത്നം-കമല്‍ഹാസന്‍ ടീമിന്റെ തഗ് ലൈഫ് എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ടീസറും പാട്ടുകളുമെല്ലാം ഇതിനകം സമൂഹ മാധ്യമങ്ങളില്‍ ഹിറ്റാണ്. എന്നാൽ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നപ്പോള്‍ അതിലെ ഒരു ചുംബനരംഗം ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ ആ രംഗങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് അഭിരാമി. വെറും മൂന്ന് സെക്കന്റ് മാത്രമാണ് ആ രംഗത്തിന്റെ ദൈർഘ്യമെന്നും അതിനെക്കുറിച്ച് ഇത്രയധികം സംസാരിക്കുന്നത് അനാവശ്യമാണെന്നും അഭിരാമി പറഞ്ഞു.

Advertisements

‘ഇക്കാലത്ത് എന്തുവേണമെങ്കിലും വിവാദമാകാം. അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ആ വേഷത്തിലേക്ക് എന്നെ തിരഞ്ഞെടുത്തതിന് പിന്നിലെ മണിരത്‌നം സാറിന്റെ ലോജിക് ചോദ്യം ചെയ്യാൻ ഞാൻ ആളല്ല. അദ്ദേഹത്തിന്റെ ലോജിക് എന്തുതന്നെയായാലും അത് ഞാൻ അംഗീകരിക്കുന്നു. പിന്നെ അത് വെറും മൂന്ന് സെക്കന്റ് മാത്രമുള്ള സീനാണ്. അതുമാത്രം ട്രെയ്‌ലറില്‍ കാണിച്ചത് കുറച്ച് തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് തോന്നാം. സിനിമയും ആ രംഗവും ചുംബനത്തിലേക്ക് നയിക്കുന്ന കാര്യങ്ങളും കാണുമ്പോള്‍ നിങ്ങള്‍ക്ക് ഒട്ടും പ്രശ്‌നം തോന്നിന്നില്ല,’ എന്ന് അഭിരാമി ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജൂണ്‍ അഞ്ചിനാണ് തഗ് ലൈഫ് തിയേറ്ററുകളിലെത്തുന്നത്. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജോജു ജോര്‍ജ്, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Hot Topics

Related Articles