പണ്ട് ഞങ്ങൾ തുണിയും മണിയുമില്ലാതിരുന്നവരാണ് എന്ന് ആളുകൾ പറയും; ജീവിതാനുഭവങ്ങൾ തുറന്നു പറഞ്ഞ് അഭിരാമി സുരേഷും അമൃത സുരേഷും

മലയാളികൾക്ക് ഏറെ പരിചിതമായ സഹോദരങ്ങളാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഇരുവരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. അമൃത സുരേഷ് പിന്നണി ഗാനരംഗത്തും സ്റ്റേജ് ഷോകളിലും താരമായി നിൽക്കുകയാണ് ഇപ്പോൾ. അഭിരാമി സുരേഷ് കൊച്ചിയിലെ ഒരു ഫേമസ് കഫേയുടെ ഉടമസ്ഥത കൂടിയാണ്. ഇപ്പോൾ ഇതാ ഇരുവരും തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്.

Advertisements

‘പിന്നണി ഗായികയായി നോക്കുമ്പോൾ എനിക്ക് വളരെ കുറച്ച് ഹിറ്റുകളെ കിട്ടിയിട്ടുള്ളു. എനിക്ക് അതിൽ മാത്രം ഫോക്കസ് ചെയ്യാനോ അതിലേക്ക് ഇറങ്ങി തിരിക്കാനോ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഇൻഡസ്ട്രിയിൽ നിന്ന് തന്നെ എനിക്കൊരുപാട് ഇഷ്യൂസും തടസ്സങ്ങളും ഉണ്ടാക്കാൻ ആളുകൾ ശ്രമിച്ചിട്ടുണ്ട്. അത്തരക്കാർ വിജയിക്കുകയും ചെയ്‌തെന്ന് പറയാം. 2007ൽ ഐഡിയ സ്റ്റാർ സിംഗർ മുതൽ ഇപ്പോൾ 2024 വരെ എത്തി നിൽക്കുമ്പോഴും അതിജീവിച്ച് വരികയായിരുന്നു. ഇപ്പോഴും ആളുകൾ കാണുമ്പോൾ ആ പഴയ അമൃതയാണെന്ന് പറയുന്നുണ്ട്. അതിൽ അഭിമാനമുണ്ട്. ഇനിയിപ്പോൾ വിമർശിക്കുന്നവർ പറയുന്നത് പോലെ വളരെ താഴ്ന്ന നിലയിൽ നിന്നും വളർന്ന് വന്നെന്ന് വിചാരിക്കൂ. അത് വലിയ കാര്യമല്ലേ. ഞാനത് അഭിമാനത്തോട് കൂടി പറയും’, അമൃത പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ഞങ്ങളെ പുഷ് ചെയ്യാനോ സംരക്ഷിക്കാനോ ആരും വന്നിട്ടില്ല. ഐഡിയ സ്റ്റാർ സിംഗറിലെ ചേച്ചിയുടെ ആദ്യത്തെ പ്രകടനത്തിന് നല്ല മാർക്ക് കിട്ടി. പക്ഷേ ഡ്രസ്സിന് മാർക്ക് കുറവായിരുന്നു. അത് കേട്ട് സുരേഷ് അങ്കിൾ വിളിച്ചു. ഇനി അമൃതയ്ക്ക് കോസ്റ്റിയൂമിന്റെ കാര്യത്തിൽ മാർക്ക് കുറയില്ലെന്ന് പറഞ്ഞു. അങ്ങനെയാണ് കോസ്റ്റിയൂം അങ്കിൾ സ്‌പോൺസർ ചെയ്യുന്നത്. ഇതിനെ പറ്റി ആളുകൾ പറയുന്നത് പണ്ട് തുണിയും മണിയും ഇല്ലാതിരുന്നവരാണെന്നാണ്’, എന്നാണ് അഭിരാമി പറഞ്ഞത്.

Hot Topics

Related Articles