ഇന്ത്യ _യുഎഇ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കുടിക്കാഴ്ച നടത്തിയിരിക്കുകയാണ് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് സായിദ് അൽ നഹ്യാൻ. ദില്ലിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഇന്ത്യ-യുഎഇ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇരു നേതാക്കളും ചർച്ചകൾ നടത്തിയതായി വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചിട്ടിട്ടുണ്ട്. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഇന്ത്യയിലേക്ക് സ്വാഗതം. ഹൈദരാബാദ് ഹൗസിലെത്തിയ അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു.
ഇന്ത്യ-യുഎഇ നയതന്ത്രബന്ധം കൂടുതൽ ദൃഢപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും നേതാക്കളുടെ കൂടിക്കാഴ്ച സഹായകരമാകും.”- രൺധീർ ജയ്സ്വാൾ കുറിച്ചു. ദില്ലിയിലെത്തിയ അബുദാബി കിരീടാവകാശിക്ക് ആചാരപരമായ സ്വീകരണമാണ് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം ഇന്ത്യയിലെത്തിയ നഹ്യാൻ രണ്ട് ദിവസം രാജ്യത്ത് ചെലവഴിക്കും. ദ്വിദിന സന്ദർശനത്തിനിടയിൽ രാഷ്ട്രപതി ദ്രൗപദി മുർമുവുമായും മറ്റ് നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. സെപ്തംബർ 10ന് ബിസിനസ് ഫോറസിൽ പങ്കെടുക്കാൻ നഹ്യാൻ മുംബൈയിലേക്കും യാത്ര തിരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇരുരാജ്യങ്ങളിലെയും ബിസിനസ് പ്രമുഖർ പങ്കെടുക്കുന്ന ഫോറമാണ് 10ന് നടക്കുന്നത്. രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, കണക്റ്റിവിറ്റി, ഊർജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, സംസ്കാരം തുടങ്ങിയ മേഖലയിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം വരും വർഷങ്ങളിലും കൂടുതൽ ആഴത്തിലായിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി തുടങ്ങിയവർ ഇന്ത്യ- യുഎഇ നയതന്ത്ര ചർച്ചയിൽ പങ്കെടുത്തു.
അതേസമയം 34 വർഷത്തിനിടെ യുഎഇ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. 2015 ഓഗസ്റ്റിൽ അദ്ദേഹം നടത്തിയ ആ ചരിത്രപരമായ സന്ദർശനത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വലിയ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്.
2022-2023 സാമ്പത്തിക വര്‍ഷത്തില്‍ യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാരം 16 ശതമാനം വര്‍ധിച്ച് 85 മില്ല്യണ്‍ ഡോളറില്‍ എത്തിയിരുന്നു . ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും വലിയ കയറ്റുമതി രാജ്യമായും മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയുമായും യുഎഇ മാറിയിട്ടുണ്ട്. പരസ്പരമുള്ള ഇടപാടുകളില്‍ രൂപയും ദിര്‍ഹവും ഉപയോഗിക്കുന്നതിന് ലോക്കല്‍ കറന്‍സി സെറ്റില്‍മെന്റ് സിസ്സം സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഇരുരാജ്യങ്ങളും കഴിഞ്ഞ വര്‍ഷം ഒപ്പുവെച്ചിരുന്നു.
സ്വര്‍ണം, പെട്രോളിയം, ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്ന മൂന്ന് സുപ്രധാന ഇടപാടുകളാണ് ഇതുവരെ ഏറ്റെടുത്തിരിക്കുന്നത്.കൂടാതെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡും അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും 14 വര്‍ഷത്തെ ദീര്‍ഘകാല എല്‍എന്‍ജി കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. 2026 മുതല്‍ 2039 വരെയുള്ള 14 വര്‍ഷ കാലാവധിയില്‍ 1.2 എഎംടി എല്‍എന്‍ജി വാങ്ങുകയാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള ആദ്യത്തെ ദീര്‍ഘകാല കരാറാണിത്. അബുദാബിയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡല്‍ഹിയുടെ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ടായിരുന്നു. ഇനി ഈ കൂടിക്കാഴ്ചയുടെ ബന്ധം കൂടുതൽ ദൃഢമാവുകയാണ്.