കൊച്ചി : പുതിയ ചിത്രമായ ഒറ്റക്കൊമ്പന്റെ ചിത്രീകരണത്തിനായി താടി വടിച്ച് പുത്തന്‍ലുക്കില്‍ ഉള്ള സുരേഷ് ഗോപിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി താര സംഘടനയായ അമ്മയുടെ വേദിയില്‍ എത്തിയതും പുതിയ ലുക്കിലായിരുന്നു.
എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് സുരേഷ് ഗോപിയുടെ താടി വച്ച ലുക്കിനെ അധിക്ഷേപിച്ചുള്ള പോസ്റ്റിന് മകന് ഗോകുല്‍ സുരേഷ് നല്കിയ മറുപടി വന്‍ ചര്‍ച്ചയായിരുന്നു. ഒരു വശത്ത് സുരേഷ് ഗോപിയുടെ താടി വളര്‍ത്തിയ പുതിയ ലുക്കും മറു ഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലന്‍ കുരങ്ങിന്റെ ചിത്രവും ചേര്‍ത്ത് വച്ച് ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട്, കണ്ടുപിടിക്കാമോ എന്നൊരു കുറിപ്പും എഴുതിയാണ് ഒരു വ്യക്തി ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ചിത്രത്തിന് താഴെ ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും എന്നായിരുന്നു ഗോകുല്‍ നല്കിയ മറുപടി. ഗോകുലിന്റെ കമന്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇപ്പോള്‍ ആ കമന്റിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഗോകുല്‍. വിഷമത്തോടെയാണ് ആ കമന്റ് ഇട്ടതെന്ന് ഗോകുല്‍ സുരേഷ് കുറിച്ചു. അത് ചെയ്തതില്‍ അഭിമാനം തോന്നുന്നില്ലെന്നും താരം പറയുന്നു.