സംക്രാന്തിയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
സമയം : 4.40
കോട്ടയം : എം.സി റോഡിൽ നീലിമംഗലം ഭാഗത്ത് അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പിൻ ചക്രങ്ങളിൽ ഷോൾ കുരുങ്ങി , ബൈക്ക് നടുറോഡിൽ മറിഞ്ഞു. പിന്നാലെ എത്തിയ വാഹനങ്ങൾ അതിവേഗം ബ്രേക്ക് ചെയ്തതിനാൽ ഒഴിവായത് വൻ ദുരന്തം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിങ്കളാഴ്ച വൈകിട്ട് നാലരയോടെ എം.സി റോഡിൽ സംക്രാന്തി നീലിമംഗലം പാലത്തിന് നടുവിൽ വച്ചായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേയ്ക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു അമ്മയും മകനും. ഇവർ സഞ്ചരിച്ച ബൈക്ക് നീലിമംഗലം പാലത്തിന്റെ മധ്യഭാഗത്ത് വച്ച് മറിയുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് പാലത്തിന്റെ നടുവിൽ വച്ച് ബൈക്കിന്റെ പിൻ ചക്രങ്ങളിൽ അമ്മയുടെ ചുരിദാറിന്റെ ഷോൾ കുരുങ്ങിയതാണ് അപകട കാരണമെന്ന് കണ്ടെത്തിയത്. തുടർന്ന് , നാട്ടുകാർ ചേർന്ന് രണ്ട് പേരെയും പിടിച്ചെഴുന്നേൽപ്പിച്ച് ആശുപത്രിയിലേയ്ക്ക് മാറ്റി. രണ്ടു പേരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ബോധരഹിതയായ അമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രഥമശുശ്രൂഷ വിധേയയാക്കി.