ആലപ്പുഴ ബൈപ്പാസിൽ വാഹനാപകടം ; ലോറിയും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചു ; മൂന്ന് പേർക്ക് പരുക്ക്

ആലപ്പുഴ : മാളികമുക്കിന് സമീപം ബൈപ്പാസിൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറിയും തമിഴ്നാട് മാർത്താണ്ഡത്ത് നിന്ന് കോഴിക്കോടേക്ക് ഫൈബർ വള്ളവുമായി പോകുകയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.അപകട കാരണം വ്യക്തമല്ല.

Advertisements

ഇരു വാഹനങ്ങളും ബൈപ്പാസിന്റെ കൈവരിയിൽ ഇടിച്ച നിലയിലായിരുന്നു. ലോറിയുടെ ഡ്രൈവർ മുസന്നൻ (36) ഇടിയുടെ ആഘാതത്തിൽ ക്യാബിനിൽ കുടുങ്ങിയ നിലയിലായിരുന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിക്കപ്പ് വാനിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളും സഹോദരങ്ങളുമായ ജോൺസ്,പ്രിൻസ് എന്നിവരെ പരിക്കുകളോടെ നേരത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു. പിക്കപ്പ് വാനിലുണ്ടായിരുന്ന ഫൈബർ വള്ളം ബൈപ്പാസിന് താഴേയ്ക്ക് വീണ നിലയിലായിരുന്നു. ആലപ്പുഴ ഫയർ ആന്റ് റസ്ക്യു അസി.സ്റ്റേഷൻ ഓഫിസർ ടി സാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Hot Topics

Related Articles