കോട്ടയം നഗരമധ്യത്തിൽ ബേക്കർ ജംഗ്‌ഷനിൽ വാഹനാപകടം ; മറ്റൊരു കാറിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ കുഴിയിലേയ്ക്ക് മറിഞ്ഞു; യാത്രക്കാർ രക്ഷപെട്ടു

കോട്ടയം ബേക്കർ ജംഗ്ഷനിൽ
നിന്നും ജാഗ്രത ന്യൂസ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം : കോട്ടയം നഗരമധ്യത്തിൽ ബേക്കർ ജംഗ്‌ഷനിൽ വാഹനാപകടം. ബേക്കർ ജംഗ്ഷനിൽ നിയന്ത്രണം നഷ്ടമായ കാർ മറൊരു കാറിൽ ഇടിച്ച് കുഴിയിലേയ്ക്ക് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. കാറും ബൈക്കും അപകടത്തിൽ തകർന്നു .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം നാഗമ്പടത്ത് നിന്നും ബേക്കർ ജംഗ്ഷനിലേയ്ക്ക് കയറി വരുന്ന വഴിയിലായിരുന്നു അപകടം. ബേക്കർ ജംഗ്ഷനിലേയ്ക്ക് കയറ്റം കയറിയെത്തിയ കോശിയുടെ കാർ , ഫാ.ജോണിന്റെ കാറിൽ തട്ടി. ഈ കാറിൽ ഇടിച്ച് നിയന്ത്രണം നഷ്ടമായ ശേഷം സമീപത്തെ കൽക്കെട്ട് ചാടിക്കടന്ന് കാർ താഴേയ്ക്ക് മറിയുകയായിരുന്നു. അപകടത്തിൽ രണ്ട് കാറുകളും സാരമായി തകർന്നു.

കൽക്കെട്ടിന് താഴെ ടയർ കടയിൽ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് മോട്ടോർ സൈക്കിളിന് മുകളിലേയ്ക്കാണ് കാർ മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് കാർ നിവർത്തി യാത്രക്കാരെ അടക്കം പുറത്തെടുത്തത്. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. സംഭവത്തെ തുടർന്ന് ബേക്കർ ജംഗ്‌ഷനിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ട്രാഫിക് പൊലീസ് എത്തിയാണ് കുരുക്ക് നിയന്ത്രിച്ചത്.

Hot Topics

Related Articles