കോട്ടയം മറിയപ്പള്ളിയില്‍ രണ്ട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; അപകടത്തില്‍ എട്ട് വയസുകാരി ഉള്‍പ്പെടെ ആറ് പേര്‍ക്ക് ഗുരുതര പരിക്ക്; എംസി റോഡില്‍ വന്‍ഗതാഗതക്കുരുക്ക്

മറിയപ്പള്ളിയില്‍ നിന്നും ജാഗ്രതാന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍

Advertisements

കോട്ടയം: എംസി റോഡില്‍ മറിയപ്പള്ളിയില്‍ ഓട്ടോറിക്ഷയിലിടിച്ച രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ തിരുവനന്തപുരം നെട്ടയംപുളി വിളാകത്ത് വീട്ടില്‍ അനൂപ് കുമാര്‍, ഒപ്പമുണ്ടായിരുന്ന മകള്‍ ശിവപ്രിയ(8) എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്ക് ഗുരുതര പരിക്ക്. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു അനൂപും കുടുംബവും. അപകടത്തെ തുടര്‍ന്ന് എംസി റോഡില് ഗാതാഗതക്കുരുക്കുണ്ടായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാട്ടകം മറിയപ്പള്ളി ജംഗ്ഷനിലായിരുന്നു അപകടം. എറണാകുളം ഭാഗത്ത് നിന്ന് വന്ന അനൂപിന്റെ കാര്‍ എതിര്‍ ദിശയില്‍ നിന്ന് വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷയില്‍ ഇടിച്ച ശേഷം വെട്ടിച്ചു മാറ്റിയ കാര്‍ എതിര്‍ദിശയില്‍ നിന്ന് വന്ന മറ്റൊരു കാറിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇരു കാറുകളുടെയും മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് പേരെ കോട്ടയം ഭാരത് ആശുപത്രിയിലും നാല് പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് രണ്ട് കിലോമീറ്റര്‍ ദൂരം ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്ന് നീക്കി. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി.

Hot Topics

Related Articles