നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച്‌ അപകടം; ഹോട്ടല്‍ തൊഴിലാളി മരിച്ചു

പുന്നയൂർക്കുളം: അകലാട് മൂന്നയിനിയില്‍ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ സ്കൂട്ടർ ഇടിച്ച്‌ ഹോട്ടല്‍ തൊഴിലാളി മരിച്ചു. അകലാട് അഞ്ചാംകല്ല് പെരുമ്പുള്ളി മുസ്തഫ എന്ന മുത്തു(49)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. അകലാട് താഹപള്ളി റോഡ് പരിസരത്ത് ദേശീയപാത 66-ല്‍ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലാണ് സ്കൂട്ടർ ഇടിച്ചത്. പൊന്നാനി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി റോഡരികില്‍ നിർത്തി, ഡ്രൈവറും സഹായിയും പുറത്തിറങ്ങിയ സമയത്താണ് അകലാട് നിന്ന് ജോലിസ്ഥലമായ മന്നലാംകുന്നിലേക്ക് പോകുകയായിരുന്ന മുസ്തഫ സഞ്ചരിച്ച സ്കൂട്ടർ ലോറിക്കു പിന്നില്‍ ഇടിച്ചത്. വിന്നേഴ്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഫൗസിയ ആണ് ഭാര്യ. മുബഷിറ, തബ്ഷീറ, ഫിദ എന്നിവരാണ് മക്കൾ.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.