ബൈക്ക് കാറിലിടിച്ചു മറിഞ്ഞു; എന്‍ജി.വിദ്യാര്‍ഥി ബസിനടിയില്‍പെട്ടു മരിച്ചു

ലക്കിടി: വൈത്തിരി ലക്കിടിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരണമടഞ്ഞു. കൂടെയുണ്ടായിരുന്ന ആള്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

Advertisements

ബത്തേരി കയ്പ്പഞ്ചേരി തയ്യില്‍ വീട്ടില്‍ പവന്‍ സതീഷാ (19)ണ് മരിച്ചത്. കോഴിക്കോട് കെ.എം.സി.ടി എഞ്ചിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥിയായ പവന്‍ കോളേജിലേക്ക് ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടം. സഹയാത്രികയും ബന്ധുവുമായ പുനല്‍ (23) എന്നയാളെ നിസാര പരിക്കുകളോടെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും സഞ്ചരിച്ച ബൈക്ക് കാറിന് പിന്‍വശത്തിടിച്ച ശേഷം മറിഞ്ഞു. ബൈക്ക് മറിഞ്ഞപ്പോള്‍ പവന്‍ അടുത്തുകൂടി വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സിനടിയില്‍ പെടുകയുമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Hot Topics

Related Articles