വ്യത്യസ്ത ബൈക്ക് അപകടങ്ങൾ; കണ്ണൂരിൽ രണ്ട് യുവാക്കൾ മരിച്ചു

കണ്ണൂർ: കണ്ണൂരില്‍ വ്യത്യസ്ത ബൈക്ക് അപകടങ്ങളിലായി 2 യുവാക്കള്‍ മരിച്ചു. തലശ്ശേരി ചിറക്കരയില്‍ സ്കൂട്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൊന്ന്യം സ്വദേശി താഹ മരിച്ചു. യുവാവ് സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു സ്കൂട്ടറില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ താഹയുടെ ദേഹത്തുകൂടി കാർ കയറി ഇറങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ താഹ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Advertisements

ദേശീയ പാതയില്‍ തളാപ്പില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച്‌ മറിഞ്ഞു പറശ്ശിനിക്കടവ് സ്വദേശി രാഹുല്‍ മരിച്ചു. റോഡിലേക്ക് വീണ രാഹുല്‍ ലോറിക്കടിയില്‍ പെടുകയായിരുന്നു. ഇന്നലെ അർധരാത്രിയാണ് അപകടം ഉണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Hot Topics

Related Articles