കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച്‌ മധ്യവയസ്‌കന്‍ മരിച്ചു

കോഴിക്കോട്: റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ മധ്യവയസ്‌കന്‍ കാറിടിച്ച്‌ മരിച്ചു. കുറ്റ്യാടി വട്ടോളിയിലെ കുഞ്ഞിപ്പറമ്പത്ത് സുരേഷ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ കുറ്റ്യാടി-വടകര സംസ്ഥാന പാതയില്‍ വട്ടോളി സ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്. നാദാപുരം ഭാഗത്ത് നിന്ന് വന്ന കാറാണ് അപകടം വരുത്തിയത്.

Advertisements

ഉടന്‍ തന്നെ സുരേഷിനെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരിങ്ങണ്ണൂര്‍ സ്വദേശി യാസറാണ് കാര്‍ ഓടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അപകട ശേഷം നിര്‍ത്താതെ പോയ കാര്‍ പിന്നീട് കുറ്റ്യാടി പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു.

Hot Topics

Related Articles