കുന്നംകുളം: ചൂണ്ടലില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വേലൂർ സ്വദേശി മരിച്ചു. വേലൂർ സ്വദേശി നീലങ്കാവില്‍ വീട്ടിലെ 19 വയസ്സുള്ള ജോയല്‍ ജസ്റ്റിനാണ് മരിച്ചത്. ചൂണ്ടല്‍ പാറ അമ്പലത്തിന് സമീപത്താണ് അപകടമുണ്ടായത്.
കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിർ ദിശയില്‍ വരികയായിരുന്ന ഷോണി ബസ്സും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
Advertisements
തലക്ക് ഗുരുതരമായി പരിക്കേറ്റ ജോയല്‍ ജസ്റ്റിനെ കേച്ചേരി ആക്‌ട്സ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഒല്ലൂർക്കര ഡോണ്‍ ബോസ്കോ കോളേജിലെ ബിബിഎ വിദ്യാർത്ഥിയാണ് ജസ്റ്റിൻ. പരീക്ഷയ്ക്കായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കുന്നംകുളം പോലീസ് തുടർ നടപടികള്‍ സ്വീകരിച്ചു.