മിനി ലോറിക്ക് പുറകിൽ ടോറസ് ലോറി ഇടിച്ചു അപകടം

തൃശ്ശൂർ :മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ താണിപ്പാടത്ത് നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പുറകിൽ ടോറസ് ലോറി ഇടിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റു.ഇന്ന് വെളുപ്പിന് അഞ്ചുമണിയോടെയായിരുന്നു അപകടം.ടോറസ് ലോറിയിൽ ഉണ്ടായിരുന്ന ശ്രീനാഥ്, ,വിഷ്ണു , മിനി ലോറിയുടെ ഡ്രൈവർ ഷിഞ്ചു എന്നിവർക്കാണ് പരിക്കേറ്റത്. പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ ആണ് അപകടം ഉണ്ടായത്. നിർത്തിയിട്ടിരുന്ന കൊറിയർ സർവീസിന്റെ മിനിലോറിക്ക് പുറകിൽ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടോറസ് ലോറി ദേശീയപാതക്ക് കുറുകെ കടന്ന് തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിൽ ചെന്നാണ് നിന്നത്. മിനി ലോറി മറിയുകയും ചെയ്തു. അപകട സമയത്ത് ഇരുഭാഗത്തും മറ്റു വാഹനങ്ങൾ കടന്നു വരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. പീച്ചി പോലീസും ഹൈവേ പോലീസും നാട്ടുകാരും രക്ഷാഷ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്ത്വം നല്‍കി. ദേശീയപാത റിക്കവറി വാനും സ്ഥലത്തെത്തിയിരുന്നു.ദേശീയപാതയോരത്തെ അനധികൃത പാർക്കിനെതിരെ നിരവധി പരാതികളാണ് ഉയർന്നു വരാറുള്ളത്. ഇത് വലിയ അപകടങ്ങൾക്കും വഴിവെക്കാറുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Advertisements

Hot Topics

Related Articles