കോട്ടയം മണിപ്പുഴയില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികരായ കരുനാഗപ്പള്ളി സ്വദേശികള്‍ക്ക് പരിക്ക്

കോട്ടയം: മണിപ്പുഴയില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം. കരുനാഗപ്പള്ളി സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ യുവാക്കളെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷയില്‍ തന്നെയാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. മണിപ്പുഴ പുരയ്ക്കല്‍ ഹോണ്ടയ്ക്ക് സമീപമുള്ള പെട്രോള്‍ പമ്പിന് മുന്നിലായിരുന്നു അപകടം.

Advertisements

ഇന്ന് വൈകിട്ട് 9.30ഓടെയാണ് സംഭവം. കോട്ടയത്ത് നിന്നും കരുനാഗപ്പള്ളിക്ക് പോകുകയായിരുന്ന ഡ്യൂക്ക് ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. മണിപ്പുഴയിലെ പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ അടിച്ചശേഷം പുറത്തേക്ക് ഇറങ്ങിയ ഓട്ടോറിക്ഷയില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികരായ യുവാക്കള്‍ ഇരുവരും തെറിച്ച് വീണു. അപകടത്തിനിടയാക്കിയ ഓട്ടോറിക്ഷയില്‍ തന്നെ ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.

Hot Topics

Related Articles