പുതുപ്പള്ളിയിൽ വാഹനാപകടം : റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ബൈക്കിലിടിച്ച് യുവാവിന് പരിക്കേറ്റു; പരിക്കേറ്റത് മാങ്ങാനം സ്വദേശിക്ക്

പുതുപള്ളിയിൽ നിന്നും
ജാഗ്രതാ ലൈവ്
ലേഖകൻ
സമയം : 6.30

Advertisements

കോട്ടയം : പുതുപ്പള്ളിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ബൈക്കിടിച്ച് യുവാവിന് പരിക്കേറ്റു. മാങ്ങാനം മംഗളാംപറമ്പിൽ ബിജുവിന്റെ മകൻ അർജുൻ ബിജുവിനാണ് (18) പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ പുതുപ്പള്ളി – കൊല്ലാട് റോഡിൽ ഇരവിനല്ലൂർ ഭാഗത്തായിരുന്നു അപകടം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതുപ്പള്ളി ഭാഗത്തുനിന്നും ബൈക്കിൽ അമിതവേഗത്തിൽ എത്തിയതായിരുന്നു അർജുൻ. തിരുവല്ലൂർ ഭാഗത്ത് വെച്ച് റോഡരികിൽ നിർത്തിയിട്ടിരുന്ന മാരുതി 800 കാറിൽ അർജുന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ അർജുനെ നാട്ടുകാർ ചേർന്നാണ് രക്ഷപെടുത്തിയത്.

സംഭവം അറിഞ്ഞ് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി. ബൈക്ക് ഓടിച്ചിരുന്ന അർജുൻ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. ഇതേ തുടർന്ന് നാട്ടുകാർ പ്രദേശത്തെ സംഘടിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി. പ്രദേശത്ത് ഇരുചക്രവാഹനങ്ങളുടെ അമിതവേഗം പതിവാണെന്നാണ് നാട്ടുകാരുടെ ആരോപണം.

Hot Topics

Related Articles