ഏറ്റുമാനൂരിന് അപകട ശനി : മൂന്ന് അപകടങ്ങൾ ; ഒരാൾക്ക് പരിക്ക്

ഏറ്റുമാനൂർ: ഏറ്റുമാനൂരും ആറുമാനൂരുമായി ശനിയാഴ്ച മൂന്നു വാഹനാപകടങ്ങളിൽ ഒരാൾക്ക് പരിക്കേറ്റു. എം.സി. റോഡിലുണ്ടായ അപകടത്തിൽ കാർ യാത്രക്കാരൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. രാവിലെ എട്ടിനും , ഉച്ചയ്ക്ക് 12 നും , ഉച്ചയ്ക്ക് ഒന്നരയ്ക്കുമായാണ് അപകടം ഉണ്ടായത്.

Advertisements

ഏറ്റുമാനൂർ-അയർക്കുന്നം റോഡിൽ ആറുമാനൂരിന് സമീപം അപകട വളവിൽ കാറുകൾ കൂട്ടിയിടിച്ചു. രാവിലെ എട്ടോടെയായിരുന്നു അപകടം. വാഹനയാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറുകൾക്ക് കേടുപാടുണ്ടായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലാ റോഡിൽ നിയന്ത്രണംവിട്ട കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് കാർ യാത്രക്കാരനായ കിടങ്ങൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് അപ്പച്ചൻ പാറത്തൊട്ടിയിലിനാണ് (61)പരിക്കേറ്റത്.
ഏറ്റുമാനൂർ പൂഞ്ഞാർ റോിഡൽ ഷട്ടർകവലയ്ക്ക് സമീപം മരങ്ങാട്ടിക്കാല വളവിലാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് അപകടമുണ്ടായത്. അപ്പച്ചൻ ഓടിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് അഞ്ച് അടി താഴ്ചയിലേയ്ക്ക് മറിഞ്ഞു. എതിരെ വന്ന വനിതാ ഡോക്ടർ ഓടിച്ചിരുന്ന കാറിലെ എയർബാഗ് പ്രവർത്തിച്ചതിനാൽ അവർ പരിക്കില്ലാതെ രക്ഷപെട്ടു. ഈ സമയം ഇതുവഴി വന്ന യു.ഡി.എഫ്. ജില്ലാ ചെയർമാൻ സജി മഞ്ഞക്കടന്പിലിന്റെ വാഹനത്തിലാണ് പരിക്കേറ്റ അപ്പച്ചനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ കാലിന് ഒടിവുണ്ട്.

ഏറ്റുമാനൂർ വൈക്കം റോഡിൽ വില്ലേജ് ഓഫീസിന് സമീപം കെ.എസ്.ആർ.ടി.സി. ബസ് മിനിവാനിലിടിച്ചാണ് അടുത്ത അപകടം. ബസ് ഓവർടേക്ക് ചെയ്യുന്നതിനിടയിൽ വാനിന്റെ വലത് വശത്ത് ഇടിയ്ക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ആർക്കും പരിക്കില്ല. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Hot Topics

Related Articles