ഏറ്റുമാനൂർ പേരൂർ കവലയിൽ നിയന്ത്രണം വിട്ട ലോറി പോസ്റ്റിൽ ഇടിച്ചു; അപകടം മുന്നിൽ പോയ കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റിയപ്പോൾ; യാത്രക്കാർക്ക് ആർക്കും പരിക്കില്ല

പേരൂർ കവലയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം: ഏറ്റുമാനൂർ പേരൂർ കവലയിൽ നിയന്ത്രണം വിട്ട ലോറി പോസ്റ്റിൽ ഇടിച്ചു കയറി. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. മുന്നിൽ പോയ കാറിൽ ഇടിക്കാതിരിക്കാൻ ലോറി വെട്ടിച്ച് മാറ്റിയപ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്നു പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു.

Advertisements

വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ആമസോണിന്റെ പാഴ്‌സലുമായി ആലുവയിൽ നിന്നും കോട്ടയത്തേയ്ക്കു വരികയായിരുന്നു ലോറി. ഈ സമയം മുന്നിൽ പോയ കാർ വെട്ടിച്ചു മാറ്റിയപ്പോൾ നിയന്ത്രണം നഷ്ടമായ ലോറി, പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് തകർന്നതോടെ പ്രദേശത്തെ വൈദ്യുതി വിതരണം തടസപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ, അപകടത്തെ തുടർന്നു എം.സി റോഡിൽ ഇരുപത് മിനിറ്റോളം ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. ഏറ്റുമാനൂർ പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.