ഐഎഎസ് ഉദ്യോഗസ്ഥ പൂജക്കെതിരെ ഗുരുതര ആരോപണങ്ങള്‍; പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി

മുംബൈ : മഹാരാഷ്ട്രയിലെ ഐഎഎസ് ഉദ്യോഗസ്ഥയ്ക്കെതിരായ പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടി. അസി. കളക്ടറായ പൂജ ഖേദ്കറിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പൂനെ കളക്ടറോട് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോ‌ർട്ട് തേടിയത്. ആരോപണങ്ങള്‍ വിവാദമായതിന് പിന്നാലെ ഉദ്യോഗസ്ഥയെ കഴിഞ്ഞ ദിവസം പൂനെയില്‍ നിന്നും വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു. നിയമന മുൻഗണക്കായി ഭിന്നശേഷിക്കാരിയാണെന്ന് തെളിയിക്കാൻ പൂജ സമർപ്പിച്ച സർട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നാണ് ആരോപണം ഉയർന്നത്. ഇതിന് പുറമേ സർവീസില്‍ ചേരും മുൻപ് തന്നെ പ്രത്യേക സൗകര്യങ്ങള്‍ ആവശ്യപ്പെട്ടെന്നും, സ്വകാര്യ ആഡംബര കാറില്‍ സർക്കാർ മുദ്രയുപം ബീക്കണ്‍ ലൈറ്റും ഘടിപ്പിച്ചെന്നുമടക്കം പരാതികള്‍ പൂജക്കെതിരെ ഉയർന്നിട്ടുണ്ട്.

Advertisements

സിവില്‍ സർവീസ് പ്രൊബേഷണറി ഓഫിസറായ പൂജാ ഖേഡ്കർ നിയമന മുൻഗണക്കായി ഭിന്നശേഷിക്കാരിയാണെന്ന് തെളിയിക്കാൻ സമർപ്പിച്ച സർട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് പ്രധാന ആരോപണം. സിവില്‍ സർവീസില്‍ ഇളവുകള്‍ ലഭിക്കുന്നതിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന് കാഴ്ച വൈകല്യമുണ്ടെന്ന് അവകാശപ്പെട്ട് നല്‍കിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് ആരോപണം. ഭിന്നശേഷി സ്ഥിരീകരിക്കാൻ വൈദ്യപരിശോധനയ്ക്ക് വിധേയയാകാൻ ആറ് തവണ ആവശ്യപ്പെട്ടിട്ടും ഇവർ ഹാജരായില്ല. 2022 ഏപ്രിലില്‍ ദില്ലി എയിംസില്‍ പരിശോധന നടത്താൻ തീരുമാനിച്ചിരുന്നതായും എന്നാല്‍ അന്ന് കൊവിഡ്-19 പോസിറ്റീവ് ആണെന്ന് പറഞ്ഞ് ഇവർ ഒഴിഞ്ഞതായും റിപ്പോർട്ടുകള്‍ പറയുന്നു. തുടർന്നുള്ള പരിശോധനകളിലും എംആർഐ പരിശോധനക്കും ഇവർ ഹാജരായില്ല. യുപിഎസ്‍സി പരീക്ഷയില്‍ 841-ാം റാങ്കാണ് ഇവർക്ക് ലഭിച്ചത്. അഹമ്മദ്‌നഗർ സ്വദേശിയായ പൂജ 2023 ബാച്ച്‌ ഐഎഎസ് ഉദ്യോഗസ്ഥയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.