64 വര്‍ഷത്തിന് ശേഷം ബിഗ്സ്ക്രീനിൽ തൻ്റെ പേര് മാറ്റി നടന്‍ ധര്‍മേന്ദ്ര ; പുതിയ പേര് ഇങ്ങനെ…

ദില്ലി: 1960-ൽ ദിൽ ഭി തേരാ ഹം ഭീ തേരേ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച നാള്‍ മുതല്‍ ഇന്ത്യന്‍ വെള്ളിത്തിരയിലെ പരിചിത നാമമാണ് ധർമ്മേന്ദ്ര. എന്നാല്‍ തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയ എന്ന ചിത്രത്തില്‍ ഇത്രയും വര്‍‍ഷത്തിന് ശേഷം സ്വന്തം സ്ക്രീന്‍ പേര് മാറ്റിയിരിക്കുകയാണ് ധര്‍മ്മേന്ദ്ര.

Advertisements

ചിത്രത്തിന്‍റെ ടൈറ്റില്‍ കാര്‍ഡിലാണ് ധര്‍മേന്ദ്രയുടെ പേരിലെ മാറ്റം കണ്ടത്.തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയ ഫെബ്രുവരി 9 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുന്നത്. ഷാഹിദ് കപൂറും കൃതി സനോണുമാണ് ചിത്രത്തിലെ നായികമാർ. ഷാഹിദിൻ്റെ മുത്തച്ഛനായാണ് ധര്‍മ്മേന്ദ്ര ചിത്രത്തിൽ അഭിനയിക്കുന്നത്. സിനിമയിൽ ദാദ എന്നാണ് അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന്‍റെ പേര്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തന്‍റെ യഥാര്‍ത്ഥ പേര് പൂര്‍ണ്ണമായും നല്‍കിയിരിക്കുകയാണ് ധർമ്മേന്ദ്ര.  ചിത്രത്തിൽ ധർമേന്ദ്ര സിംഗ് ഡിയോൾ എന്നാണ് ധര്‍മേന്ദ്ര നല്‍കിയിരിക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പ്രകാരം ധർമ്മേന്ദ്ര ധരം സിംഗ് ഡിയോൾ എന്നാണ് ധര്‍മ്മേന്ദ്രയുടെ യഥാര്‍ത്ഥ പേര്. 

കേവൽ കിഷൻ സിംഗ് ഡിയോളിൻ്റെയും സത്വന്ത് കൗറിൻ്റെയും മകനായി 1935 ഡിസംബർ 8 ന് പഞ്ചാബിലാണ് ധർമ്മേന്ദ്ര ജനിച്ചത്. ധർമ്മേന്ദ്രയുടെ അച്ഛൻ ഹെഡ്മാസ്റ്ററായിരുന്നു, അമ്മ ഒരു വീട്ടമ്മയായിരുന്നു. അഭിനയത്തിനായി മുംബൈയിലേക്ക് പോകുന്നതിന് മുമ്പ് പഞ്ചാബിലെ സഹ്‌നേവാൾ ഗ്രാമത്തിലാണ് താരം കുട്ടിക്കാലവും കൌമാരവും ചിലവഴിച്ചത്. 

ചലച്ചിത്രരംഗത്തേക്ക് കടന്നപ്പോൾ ധർമ്മേന്ദ്ര തൻ്റെ മധ്യപേരും കുടുംബപ്പേരും ഉപേക്ഷിച്ചത്. എന്നിരുന്നാലും, അദ്ദേഹത്തിൻ്റെ മക്കളായ സണ്ണി ഡിയോളും ബോബി ഡിയോളും അഭിനേതാക്കളായി സിനിമ രംഗത്ത് എത്തിയപ്പോള്‍ പ്രവേശിച്ചപ്പോൾ അവർ കുടുംബപ്പേര്  നിലനിർത്തിയിരുന്നു. 

Hot Topics

Related Articles