ന്യൂസ് ഡെസ്ക്ക് : തമിഴ് നടൻ അരവിന്ദ് സ്വാമി തന്റെ മകനാണെന്ന് വെളിപ്പെടുത്തി നടൻ ദില്ലി കുമാർ രംഗത്ത്. അച്ഛൻ- മകൻ ബന്ധം തങ്ങൾക്കിടയിൽ ഇല്ലെന്നും അദ്ദേഹം ബിഹൈൻഡ് വുഡ്സ് തമിഴിനോട് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
“ജനിച്ച ഉടനെ മക്കളില്ലായിരുന്ന എന്റെ സഹോദരിക്ക് അരവിന്ദ് സ്വാമിയെ ദത്ത് കൊടുത്തു. പിന്നീട് അവൻ ആ കുടുംബവുമായി അവൻ കൂടുതൽ അറ്റാച്ച് ആയി. ഇതെല്ലാം അവന് അറിയാം. എന്തെങ്കിലും ഫങ്ഷനുണ്ടെങ്കിൽ മാത്രമേ വീട്ടിലേക്ക് വരൂ. ഉടൻ പോകുകയും ചെയ്യും. അതുകൊണ്ട് അച്ഛൻ- മകൻ ബന്ധമൊന്നും ഞങ്ങൾ തമ്മിലില്ല. കാണുമ്പോൾ സുഖമാണോ എന്ന് ചോദിക്കും അത്ര തന്നെ”, എന്ന് ദില്ലി കുമാർ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, മകനോടൊപ്പം അഭിനയിക്കുന്നതിന് തനിക്ക് വിരോധമില്ലെന്നും, കഥയും സാഹചര്യവും നല്ലതാണെങ്കിൽ തീർച്ചയായും ഒപ്പം അഭിനയിക്കുമെന്നും അത്തരമൊരു കഥ വരാത്തത് കൊണ്ടാണ് അഭിനയിക്കാതിരുന്നതെന്നും ദില്ലി കുമാർ പറഞ്ഞു.
എന്നാൽ, വിക്കീ പീഡിയയിൽ ഇപ്പോഴും വിഡി സ്വാമി (വെങ്കടരാമ ദുരൈസ്വാമി) എന്നാണ് അരവിന്ദിന്റെ അച്ഛന്റെ സ്ഥാനത്ത് എഴുതിയിരിക്കുന്ന പേര്. വ്യവസായിയായ വിഡി സ്വാമി പ്രമുഖ കണ്ണാശുപത്രിയായ ശങ്കര നേത്രാലയത്തിലെ സ്ഥാപകരില്‍ ഒരാളാണ്.