തെന്നിന്ത്യയുടെ പ്രിയ താരം ജ്യോതിക നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡിലേക്ക്. ‘ശ്രീ’ എന്ന ചിത്രത്തിലാണ് ജ്യോതിക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. വൈകാതെ ‘ശ്രീ’യെന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോർട്ട്. രാജ്കുമാർ റാവുവാണ് ചിത്രത്തിൽ നായകനായി എത്തുക. വ്യവസായി ശ്രീകാന്ത് ബൊള്ളയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘ശ്രീ’. തുഷാർ ഹിരാനന്ദാനി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീകാന്ത് ബൊള്ളായി ചിത്രത്തിൽ രാജ്കുമാർ റാവു അഭിനയിക്കുന്നു. സുമിത് പുരോഹിത്, ജഗദീപ് സിന്ദു എന്നിവർ ചേർന്നാണ് തിരക്കഥ എഴുതുന്നത്.
ജന്മനാ അന്ധനായിരുന്ന ചെറുപ്പക്കാരൻ തന്റെ കഠിനപ്രയത്നം കൊണ്ട് വിജയം സ്വന്തമാക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ആന്ധ്രയിലെ കൃഷ്ണ ജില്ലയിൽ മച്ചിലി പട്ടണത്തിനടുത്ത സീതാരാമപുരത്തെ സാധാരണ കർഷ കുടുംബത്തിൽ നിന്ന് ലോകം അംഗീകരിക്കുന്ന വ്യവസായിയായി മാറിയ കഥയാണ് ശ്രീകാന്ത് ബൊള്ളയുടേത്. അമേരിക്കയിൽ നിന്ന് ബിരുദമെടുത്ത ശ്രീകാന്ത് ബൊള്ള നാട്ടിലെത്തി വ്യവസായം തുടങ്ങുകയായിരുന്നു. കടലാസും കവുങ്ങിൻ പാളയും ഉപയോഗിച്ചുള്ള പ്ലേറ്റുകളും കപ്പുകളും മറ്റ് പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെയും നിർമാണമായിരുന്നു തുടങ്ങിയത്. ‘ബൊള്ളന്റ് ഇൻഡസ്ട്രീസ്’ എന്ന ഒരു കമ്പനി ശ്രീകാന്ത് ബൊള്ള 2012ൽ സ്ഥാപിച്ചു. തിരുമല- തിരുപ്പതി ദേവസ്ഥാനമടക്കം ശ്രീകാന്ത് ബൊള്ളയുടെ ഉത്പന്നങ്ങൾ വാങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടാറ്റാ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റാ മൂലധനം നിക്ഷേപം നടത്തിയതോടെ ശ്രീകാന്ത് ബൊള്ള വ്യവസായ രംഗത്ത് ശ്രദ്ധേയനായി. ചുരുങ്ങിയ കാലംകൊണ്ട് തന്നെ ശ്രീകാന്ത് ബൊള്ള വിസ്മയകരമായ വളർച്ചയാണ് വ്യവസായ രംഗത്ത് സ്വന്തമാക്കിയത്. ശ്രീകാന്ത് ബൊള്ളയുടെ ജീവിതം സിനിമയാകുമ്പോൾ എങ്ങനെയായിരിക്കും എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ജ്യോതിക ഏറ്റവും ഒടുവിൽ അഭിനയിച്ച് പൂർത്തിയാക്കിയത് ‘കാതൽ’ എന്ന മലയാള ചിത്രമാണ്. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി വെള്ളിത്തിരയിൽ ഒന്നിക്കുന്നുവെന്ന പ്രത്യേകതകൊണ്ടുതന്നെ പ്രേക്ഷകരുടെ സജീവശ്രദ്ധയിലുള്ള ചിത്രമാണ് ‘കാതൽ’.