മുംബൈ: നിതിൻ സിംഗ് എന്ന സ്ക്രീന്‍ പേരിൽ അറിയപ്പെടുന്ന നടൻ നിതിൻ ചൗഹാൻ മരിച്ച നിലയില്‍. 35 വയസ്സായിരുന്നു. ക്രൈം പട്രോള്‍ എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ നടനായ നടനാണ്. സുഹൃത്തും സഹനടനുമായ സുദീപ് സാഹിറാണ് നിതിൻ ചൗഹാൻ മരണം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ സ്ഥിരീകരിച്ചത്.
പ്രാഥമിക അന്വേഷണത്തില്‍ നടന്‍ ആത്മഹത്യ ചെയ്തതാണ് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ജോലി ലഭിക്കാത്തതിനാല്‍ നടന്‍ കടുത്ത വിഷാദത്തിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് പറയുന്നത്.
ദിൻദോഷി പോലീസ് പറയുന്നതനുസരിച്ച് നിതിന്‍ ചൗഹാൻ ഭാര്യയ്ക്കും മകള്‍ക്കും ഒപ്പമാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച വൈകുന്നേരം നിതിന്‍റെ ഭാര്യയും മകളും പുറത്തുപോയപ്പോള്‍ കയർ ഉപയോഗിച്ച് സീലിംഗ് ഫാനില്‍ നടന്‍ തൂങ്ങി മരിച്ചത് എന്നാണ് പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊലീസ് കൂടുതല്‍ അന്വേഷണത്തിലാണ്.
വീട്ടില്‍ തിരിച്ചെത്തിയ ഭാര്യ നിതിന്‍ ചൗഹാൻ വാതില്‍ തുറക്കാത്തതിനെ തുടർന്ന് അയല്‍വാസികളുടെ സഹായത്തോടെ വാതില്‍ തകർത്ത് അകത്ത് കടന്നപ്പോഴാണ് ചൗഹാനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.