മുവി ഡെസ്ക്ക് : ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് പബ്ലിസിറ്റിയുമായി എത്തുന്ന ചിത്രമാണ് പ്രഭാസ് നായകനാവുന്ന ആദിപുരുഷ്.തെലുങ്ക് ചലച്ചിത്ര താരങ്ങളില്‍ കേരളത്തിലും ഏറെ ആരാധകരുള്ള നടനാണ് പ്രഭാസ്.ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷ് എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായുള്ള പ്രചാരണത്തിരക്കുകളിലാണ് അദ്ദേഹം. കരിയറില്‍ സജീവമായിത്തുടങ്ങിയ സമയംമുതലേ തന്നെ അദ്ദേഹത്തിന്റെ വിവാഹത്തേക്കുറിച്ച് ആരാധകര്‍ ചോദിച്ച് തുടങ്ങിയിരുന്നു. ഇപ്പോഴിതാ അതിനെല്ലാത്തിനുമുള്ള ഉത്തരം നല്‍കിയിരിക്കുകയാണ് പ്രഭാസ്.
രണ്ട് ദിവസം മുൻപ് തിരുപ്പതിയില്‍ ആദിപുരുഷ് സിനിമയുടെ പ്രീ റിലീസ് ലോഞ്ച് നടന്നിരുന്നു. ഈ ചടങ്ങിനിടെ സദസില്‍ നിന്നും വിവാഹത്തേക്കുറിച്ചുള്ള ചോദ്യമുയര്‍ന്നു. ഇതിനുള്ള മറുപടി ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. തിരുപ്പതിയില്വെച്ചായിരിക്കും തന്റെ വിവാഹമെന്നാണ് 43-കാരനായ താരംപറഞ്ഞത്. ഈ ഉത്തരം ആര്‍പ്പുവിളികളോടെയാണ് സദസ് സ്വീകരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തേ ആദിപുരുഷിലെ നായിക കൃതി സനോണുമായി പ്രഭാസ് പ്രണയത്തിലാണെന്ന് അഭ്യൂഹം പരന്നിരുന്നു. കൃതിയെ സാക്ഷിയാക്കിയാണ് തിരുപ്പതിയില്‍ വെച്ച് തന്റെ വിവാഹത്തേക്കുറിച്ചുള്ള നിര്‍ണായകവിവരം പ്രഭാസ് പുറത്തുവിട്ടത്. വിവാഹവേദി പറഞ്ഞെങ്കിലും വധുവാരാണെന്ന് അറിയാൻ ആരാധകര്‍ ഇനിയും കാത്തിരിക്കണം.