തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് നേരത്തെ പുറത്തുവരണമായിരുന്നു എന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ നടൻ പ്രേംകുമാർ. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു റിപ്പോർട്ട് വരുന്നതെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇത് മാതൃകയാണെന്നും പ്രേംകുമാർ പറഞ്ഞു. സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പഠിക്കാൻ
സമിതി രൂപീകരിച്ചു എന്നത് തന്നെ അഭിമാനാർഹമാണ്. സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍, സെറ്റില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ല എന്ന് തുടങ്ങുന്ന പ്രശ്നങ്ങള്‍ എല്ലാം കമ്മിറ്റി പരിശോധിച്ചിട്ടുണ്ട്.
മൊഴികള്‍ നല്‍കി ഒളിച്ചിരിക്കുകയല്ല വേണ്ടതെന്ന് പറഞ്ഞ പ്രേംകുമാർ സ്ത്രീകള്‍ ധൈര്യത്തോടെ പുറത്ത് വന്ന് പറയണമെന്നും അഭിപ്രായപ്പെട്ടു. പവർ ഗ്രൂപ്പ് സിനിമയില്‍ ഉണ്ടോ എന്നറിയില്ല. പവർ ഗ്രൂപ്പ് സിനിമയില്‍ പ്രവർത്തിക്കുന്നുണ്ടെങ്കില്‍ പുതിയ സിനിമകള്‍ വിജയിക്കില്ലായിരുന്നു. യഥാർത്ഥ കലാകാരൻമാരെ ആർക്കും മാറ്റിനിർത്താനാവില്ല. ആരോപണങ്ങള്‍ ഉള്ള ആളുകളോടൊപ്പം വേദി പങ്കിടാൻ ബുദ്ധിമുട്ടുണ്ടെങ്കില്‍ അവർ തുറന്ന് പറയണം. കോണ്‍ക്ലേവ് ബഹിഷ്കരിക്കുകയല്ല, സഹകരിക്കുകയാണ് വേണ്ടത്. കോണ്‍ക്ലേവില്‍ ആരോപണ വിധേയരെ പങ്കെടുപ്പിക്കണോ എന്ന് സർക്കാർ തീരുമാനിക്കുമെന്നും പ്രേംകുമാർ വിശദമാക്കി.