മൂവി ഡെസ്ക്ക് : ഷാറൂഖ് ഖാന് ചിത്രമായ ഡങ്കിയും പ്രശാന്ത് നീല്‍-പ്രഭാസ് ചിത്രമായ സലാറും ഒന്നിച്ചെത്തുന്നത് സിനിമ പ്രേമി എന്ന നിലയില്‍ തനിക്ക് വളരെ സന്തോഷമാണെന്ന് പൃഥ്വിരാജ്.സലാര്‍ സിനിമയുടെ പ്രമോഷന് പദ്ധതിയെ കുറിച്ച് എനിക്ക് അറിയില്ല. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിനിമയുടെ നിര്‍മാതാക്കള്‍ നിങ്ങളെ നവംബറില്‍ അറിയിക്കുമെന്നും എന്നാല്‍ സംവിധായകന് പ്രശാന്ത് നീലുമായി ബന്ധപ്പെടാറുണ്ടെന്നും പൃഥിരാജ് പറഞ്ഞു.
ഒരു സിനിമപ്രേമി എന്ന നിലയില്‍ രണ്ടു ചിത്രങ്ങള്‍ ഒന്നിച്ചെത്തുന്നത് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. കൂടാതെ എന്നെ ആവേശഭരിതനാക്കുന്നത്, രണ്ട് സൂപ്പര്‍ താരങ്ങളുടേയും ഹിറ്റ് സംവിധായകരുടേയും ചിത്രങ്ങള്‍ അവധി ആഘോഷവേളയില്‍ ഒന്നിച്ച് എത്തുന്നതിലാണ്. വ്യത്യസ്ത കഥ പറയുന്ന ഈ രണ്ട് ചിത്രങ്ങളും ഞാന്‍ ഉറപ്പായും കാണും. ഇന്ത്യന്‍ സിനിമയെ ഇതുപോലെ ആഘോഷിക്കാന്‍ 2023നേക്കാള്‍ മികച്ചൊരു വര്‍ഷമുണ്ടോ- പൃഥ്വരാജ് ചോദിക്കുന്നു. ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അവധിദിനത്തില്‍ രണ്ട് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഒന്നിച്ചെത്തുന്നതിനെ കുറിച്ച് നടന് വെളിപ്പെടുത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സലാര്‍ റിലീസിന് തയ്യാറെടുക്കുമ്ബോള്‍ പൃഥ്വിരാജ് എമ്ബുരാന്റെ തിരക്കിലാണ്. ഉടന്‍ തന്നെ മോഹന്‍ലാല്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്ന് നടന് വ്യക്തമാക്കി. പ്രഭാസ് നായകനാവുന്ന സലാറില്‍ ശ്രുതി ഹാസനാണ് നായിക. ജഗപതി ബാബു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രവി ബസ്രുര്‍ ആണ് സംഗീത സംവിധാനം. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.