മുവി ഡെസ്ക്ക് : ഇന്ന് മലയാള സിനിമയില്‍ നിരവധി ആരാധകരുള്ള താരദമ്പതികള്‍ ആണ് പൃഥ്വിരാജും സുപ്രിയയും. ഇരുവരും സിനിമ ഇൻഡസ്ട്രിയില്‍ തന്നെയാണ് തങ്ങളുടെ കരിയര്‍ കൊണ്ട് പോകുന്നത്. സിനിമയില്‍ തിളങ്ങി നിന്ന സമയത്ത് ആണ് പൃഥ്വിരാജ് വിവാഹിതൻ ആകുന്നത്. അന്ന് സുപ്രിയ മേനോൻ എന്ന ഒരു ജേര്‍ണലിസ്റ്റിനെ ആണ് പൃഥ്വിരാജ് വിവാഹം കഴിച്ചത് എന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. ആ സമയത്ത് സുപ്രിയയ്ക്ക് സിനിമയുമായി അത്ര വലിയ അടുപ്പം ഒന്നും ഇല്ലായിരുന്നു. എന്നാല്‍ ഇന്ന് സുപ്രിയയും സിനിമയില്‍ സജീവമായി നില്‍ക്കുകയാണ്.
നിര്‍മ്മാണ രംഗത്ത് ആണ് സുപ്രിയ സജീവമായി നില്‍ക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജിന് സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വെച്ച് പരുക്ക് പറ്റിയത്.കാലിന്റെ ലിഗ്‌മെന്റിന് ആയിരുന്നു പരുക്ക്. ഉടൻ തന്നെ താരത്തിനെ കീ ഹോള്‍ ശസ്ത്രക്രീയയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പൂര്‍ണിമ പൃഥ്വിരാജിന്റെ ആരോഗ്യത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പൃഥ്വിരാജ് ശസ്ത്രക്രീയ കഴിഞ്ഞു എന്ന് ആരാധകരുമായി പങ്കുവെച്ചിരുന്നു. ശേഷം ഇപ്പോള്‍ പൃഥ്വിയുടെ ആരോഗ്യ നില പങ്കുവെച്ച് കൊണ്ട് പൂർണിമായാണ് എത്തിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജുവിന്റെ ലിഗ്‌മെന്റിന് ആയിരുന്നു പ്രെശ്നം. കീ ഹോള്‍ ശാസ്ത്രക്രീയയില്‍ കൂടി അത് സോള്‍വ് ചെയ്യുകയും ചെയ്തു. രാജു ഇപ്പോള്‍ റെസ്റ്റില്‍ ആണ്. തിരിച്ച് പഴയത് പോലെ ആകാൻ സമയം എടുക്കും.ഇപ്പോള്‍ കുറച്ച് നാളത്തേക്ക് സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. രണ്ടു മാസത്തെ വിശ്രമം ആണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ രാജു വിശ്രമത്തില്‍ ആണ്. ഒപ്പം ഫിസിയോതെറാപ്പിയും ചെയ്യുന്നുണ്ട്. ചികിത്സയൊക്കെ നല്ല രീതിയില്‍ തന്നെ നടക്കുന്നുണ്ട്. എല്ലാവരുടെയും പ്രാര്‍ത്ഥന കൊണ്ട് ശസ്ത്രക്രീയ ഒക്കെ വിജയകരമായി തന്നെ നടന്നു. അധികം വൈകാതെ തന്നെ പൂര്‍ണ്ണ ആരോഗ്യവാനായി തന്നെ പൃഥ്വി തിരിച്ച് എത്തും എന്നുമാണ് പൂര്‍ണിമ അറിയിച്ചിരിക്കുന്നത്.