ന്യൂസ് ഡെസ്ക് : നടൻ പൃഥ്വിരാജ് ആരോഗ്യം വീണ്ടെടുക്കുന്നുവെന്ന വാര്‍ത്തയുമായി പൃഥ്വിരാജിന്റെ ഭാര്യയും പ്രമുഖ സിനിമാ നിര്‍മാതാവുമായ സുപ്രിയ.തന്റെ ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞ് സുപ്രിയ പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് പൃഥ്വിരാജ് ആരോഗ്യം വീണ്ടെടുക്കുന്നുവെന്ന് അവര്‍ വ്യക്തമാക്കിയത്.
‘ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി. സ്‍നേഹം നിറഞ്ഞ വാക്കുകള്‍ പ്രോത്സാഹിപ്പിക്കുന്നതും എനിക്ക് പ്രചോദനമാകുന്നതുമാണ്. കുടുംബത്തോടൊപ്പമായിരുന്നു ഞാൻ ജന്മദിനത്തില്‍ ഉണ്ടായിരുന്നത്. പുഞ്ചിരിയോടുള്ള ഒരു നല്ല വര്‍ഷം ഞാൻ പ്രതീക്ഷിക്കുന്നു. പൃഥ്വി ആരോഗ്യം വീണ്ടെടുത്തു വരികയാണ്. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി’, സുപ്രിയ ൻസ്റ്റാഗ്രാമില്‍ കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഇടുക്കിയില്‍ വെച്ചാണ് പൃഥ്വിരാജിന് പരുക്കേല്‍ക്കുന്നത്. കാലിനായിരുന്നു പരുക്ക്. ചിത്രീകരണം കഴിഞ്ഞ് ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ വീഴുകയായിരുന്നു.