“ഡാ ഞാൻ വിളിച്ചതെന്തിനാന്ന് ചോദിക്ക് നീ; എന്തിനാ? അവസാനത്തെ ടെസ്റ്റും പാസ്സായടാ”; തനിക്ക് വന്ന മമ്മൂട്ടിയുടെ ഫോണ്‍ കോളിനെക്കുറിച്ച് വി കെ ശ്രീരാമന്‍

മമ്മൂട്ടിയുടെ രോഗസൗഖ്യ വാര്‍ത്തയും പ്രതികരണങ്ങളുമാണ് സോഷ്യല്‍ മീഡിയ നിറയെ. പ്രശസ്തരും സിനിമയിലെ അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരും ആരാധകരുമൊക്കെ സന്തോഷകരമായ വാര്‍ത്തയില്‍ ആശംസ നേര്‍ന്ന് എത്തുന്നു. ഇപ്പോഴിതാ അതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു പോസ്റ്റ് ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിയുടെ അടുത്ത സുഹൃത്ത് കൂടിയായി നടന്‍ വി കെ ശ്രീരാമന്‍റെ പോസ്റ്റ് ആണ് അത്. അവസാനത്തെ ടെസ്റ്റ് റിസല്‍ട്ട് കിട്ടിയപ്പോള്‍ മമ്മൂട്ടി തന്നെ ഫോണില്‍ വിളിച്ചതിനെക്കുറിച്ചാണ് ശ്രീരാമന്‍റെ കുറിപ്പ്.

Advertisements

വി കെ ശ്രീരാമന്‍റെ കുറിപ്പ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിന്നെ ഞാൻ കൊറേ നേരായീലോ വിളിക്കണ് ? നീ വളരെ ബിസി ആണ് ലേ?

ബിസിആയിട്ട് പൊക്കോണ്ടിരിയ്ക്കായിരുന്നു ഓട്ട്രഷേല്. ഇതിൻ്റെ സൗണ്ട് കാരണം ഫോണടിച്ചത് അറിഞ്ഞില്ല. “

കാറോ ?

“ഡ്രൈവൻ വീട്ടിപ്പോയി. ഇന്ദുചൂഡൻ് സ് പ്രദർദശനത്തിന് വന്നതാ. അത് കഴിഞ്ഞ് , അമൃതേം കഴിഞ്ഞേ ചെറുവത്താനിക്ക് പോവാമ്പറ്റു.

അപ്പ അവൻ പോയി..”

ഡാ ഞാൻ വിളിച്ചതെന്തിനാന്ന് ചോദിക്ക്.. .നീ

” എന്തിനാ?”

അവസാനത്തെ ടെസ്റ്റും പാസ്സായട

“ദാപ്പോവല്യേ കാര്യം? ങ്ങള് പാസ്സാവുംന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. “

നീയ്യാര് പടച്ചോനോ?

“ഞാൻ കാലത്തിനു മുമ്പേ നടക്കുന്നവൻ. ഇരുളിലും വെളിച്ചത്തിലും മഴയിലും വെയിലിലും വടിയോ കുടയോ ഇല്ലാതെ സഞ്ചരിക്കുന്നവൻ”

………..

“എന്താ മിണ്ടാത്ത്. ?🤔”

ഏതു നേരത്താ നിന്നെ വിളിക്കാൻ തോന്നിയത് എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ.

🌧️ 🦅

യാ ഫത്താഹ്

സർവ്വ ശക്തനായ തമ്പുരാനേ

കാത്തു കൊള്ളണേ !

Hot Topics

Related Articles