“അല്ലു അർജുന്റെ വലിയ ആരാധകൻ; ഞാനും കാത്തിരിക്കുന്നത് പുഷ്പ 2 വിന് വേണ്ടി”; നടൻ സൂര്യ

സൂര്യ നായകനായി തിയേറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രമാണ് കങ്കുവ. സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി തിരക്കിലാണ് നടൻ സൂര്യ ഇപ്പോൾ. ഹൈദരാബാദിൽ നടന്ന പ്രൊമോഷൻ ചടങ്ങിൽ അല്ലു അർജുന്റെ വലിയ ആരാധകനാണ് താനെന്നും അദ്ദേഹം കാരണമാണ് ഈ വേദിയിൽ നിൽക്കുന്നതെന്നും സൂര്യ പറഞ്ഞു.

Advertisements

‘അല്ലു അർജുനും അല്ലു അരവിന്ദും കാരണമാണ് ഞാൻ ഈ വേദിയിൽ നിൽക്കുന്നത്. ഗജിനി സിനിമ അദ്ദേഹം ഇവിടെ വിതരണത്തിന് എത്തിച്ചിരുന്നു. അല്ലു അർജുൻ നന്നായി കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയാണ്. ഞാൻ അദ്ദേഹത്തിന്റെ വലിയ ഫാനാണ്. ആരെയും അതിശയിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ഡാൻസ് സ്റ്റെപ്പുകൾ. കാത്തിരിക്കുകയാണ് ഞാനും പുഷ്പ 2 വിന് വേണ്ടി’ സൂര്യ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സൂര്യയും ആരാധകരും ഏറെ പ്രതീക്ഷ നൽകി കാത്തിരിക്കുന്ന ചിത്രമാണ് സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ. നവംബർ 14 നാണ് കങ്കുവ തിയേറ്ററുകളിൽ എത്തുന്നത്. കെ ഇ ജ്ഞാനവേലും വംശി പ്രമോദും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇരട്ട റോളുകളിലാണ് സൂര്യ ചിത്രത്തിൽ അഭിനയിക്കുന്നത്. 

ബോളിവുഡ് താരം ദിഷ പഠാണിയാണ് കങ്കുവയിൽ നായികയായി എത്തുന്നത്. ബോബി ഡിയോളാണ് വില്ലൻ . കോവൈ സരള, ജഗപതി ബാബു, യോഗി ബാബു. ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Hot Topics

Related Articles