സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവയുടെ ചിത്രീകരണത്തിനിടെ നടന് സൂര്യയ്ക്ക് പരിക്ക്. ചെന്നൈയിലെ സ്റ്റുഡിയോയില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം ഉണ്ടായത്. ചിത്രീകരണത്തിനിടെ ഒരു റോപ്പ് ക്യാം പൊട്ടി സൂര്യയുടെ തോളിലേക്ക് വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അദ്ദേഹത്തിന് നിസ്സാര പരിക്കുകളേ ഉള്ളൂവെന്നാണ് സൂചന. എന്നാല്‍ സിനിമയുടെ ഇന്നത്തെ ചിത്രീകരണം നിര്‍ത്തിവച്ചിട്ടുണ്ട്.
പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന കങ്കുവയിൽ അഞ്ച് വ്യത്യസ്ത വേഷങ്ങളിലാണ് സൂര്യ എത്തുന്നത്. 350 കോടി ബജറ്റില്‍ ചിത്രം നിര്‍മ്മിക്കുന്നത് സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജയാണ്. 38 ഭാഷകളിലാണ് ചിത്രത്തിന്റെ ആഗോള റിലീസ് എന്ന് നിര്‍മ്മാതാവ് ഈയിടെ അറിയിച്ചിരുന്നു. ആദിനാരായണ തിരക്കഥയൊരുക്കിയിരിക്കുന്ന കങ്കുവയില്‍ യുവി ക്രിയേഷന്‍സും സഹനിര്‍മ്മാതാക്കളാണ്. ദിഷ പഠാനിയാണ് നായിക. ബോളിവുഡ് നായികയുടെ തമിഴ് അരങ്ങേറ്റമാണ് ചിത്രം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യോഗി ബാബു, റെഡിന് കിംഗ്സ്ലി, കോവൈ സരള, ആനന്ദരാജ്, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍, ബി എസ് അവിനാശ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. ഛായാഗ്രഹണം വെട്രി പളനിസാമി, എഡിറ്റിംഗ് നിഷാദ് യൂസഫ്.