ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന പുതിയ ചിത്രം ‘ഷെഫീക്കിന്റെ സന്തോഷ’ത്തിലെ രണ്ടാം ടീസർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദനും ദിവ്യ പിള്ളയുമാണ് ടീസറിൽ ഉള്ളത്. മേപ്പടിയാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന ഷെഫീക്കിന്റെ സന്തോഷം നവംബർ 25ന് തിയറ്ററുകളിൽ എത്തും. നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം’. ‘പാറത്തോട്’ എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള പ്രവാസിയായ ‘ഷെഫീഖ് ‘എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.
സിനിമയുടേതായി നേരത്തെ പുറത്തുവന്ന ട്രെയിലറും പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉണ്ണി മുകുന്ദൻ തന്നെ പാടിയ രണ്ട് പാട്ടുകളാണ് പുറത്തിറങ്ങിയത്. എൽദോ ഐസക് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ- വിനോദ് മംഗലത്ത്, മേക്കപ്പ്- അരുൺ ആയൂർ, വസ്‍ത്രാലങ്കാരം- അരുൺ മനോഹർ, സ്റ്റിൽസ്- അജി മസ്‍ക്കറ്റ്, അസോസിയേറ്റ് ഡയറക്ടർ- രാജേഷ് കെ രാജൻ. പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ. ഡിസ്ട്രിബൂഷൻ- ഗുഡ് വിൽ എന്റെർറ്റൈന്മെന്റ്സ്. പ്രൊഡക്ഷൻ ഡിസൈനർ- ശ്യാം കാർത്തികേയൻ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉണ്ണി മുകുന്ദന്റെ ആദ്യ നിർമ്മാണ സംരംഭം ആയിരുന്നു മേപ്പടിയാൻ. വിഷ്‍ണു മോഹൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഉണ്ണി തന്നെയാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ആദ്യമായി കുടുംബനായകനായി ഉണ്ണി മുകുന്ദനെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസകൾ നേടിയിരുന്നു. ബോക്സ് ഓഫീസിലും ചിത്രം മികച്ച നേട്ടം സ്വന്തമാക്കി. അതേസമയം, യശോദ എന്ന തെലുങ്ക് ചിത്രമാണ് ഉണ്ണി മുകുന്ദൻറേതായി ഒടുവിൽ പുറത്തിറങ്ങിയത്. സമാന്ത നായികയായി എത്തിയ ചിത്രം നവംബർ 11നാണ് റിലീസ് ചെയയ്ത്. ശ്രീദേവി മൂവീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശിവലെങ്ക കൃഷ്ണ പ്രസാദ് നിർമ്മിച്ച ചിത്രം, ഹരിയും ഹരീഷും ചേർന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.