തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയെ ബാധിച്ച അപൂർവ രോഗാവാസ്ഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിരിക്കുകയാണ്. സ്യൂഡോബള്‍ബർ അഫെക്ട് (Pseudobulbar Affect) എന്ന രോഗാവസ്ഥയാണ് അനുഷ്കയെ ബാധിച്ചിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍. ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
എന്താണ് സ്യൂഡോബള്ബർഅഫെക്ട്? (Pseudobulbar Affect)
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യുന്ന രോഗമാണ് തനിക്ക് ഉള്ളതെന്ന് അനുഷ്ക തുറന്നു പറഞ്ഞിരുന്നു. സ്യൂഡോബള്‍ബർ അഫെക്ട് (Pseudobulbar Affect) എന്നാണ് ഈ രോഗവസ്ഥയുടെ പേര്. മസ്തിഷ്കത്തെ ബാധിക്കുന്ന അപൂർവ്വ ന്യൂറോളജിക്കല്‍ രോഗാവസ്ഥയാണിത്. സ്ട്രോക്ക്, മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ്, അമിയോട്രോഫിക് ലാറ്ററല്‍ സ്ക്ലിറോസിസ് (എഎല്‍എസ്), ട്രോമാറ്റിക് ബ്രെയിൻ ഇൻജുറി, അല്‍ഷിമേഴ്സ് രോഗം തുടങ്ങിയ തലച്ചോറിനെ ബാധിക്കുന്ന ന്യൂറോളജിക്കല്‍ ഡിസോർഡേഴ്സ് അല്ലെങ്കില്‍ പരിക്കുകളുമായി പിബിഎ പലപ്പോഴും ബന്ധപ്പെട്ടിരിക്കുന്നു.
വൈകാരിക പ്രകടനത്തെ നിയന്ത്രിക്കുന്ന ന്യൂറല്‍ പാതകളിലെ തടസ്സങ്ങള്‍ മൂലമാണ് ഇത് സംഭവിക്കുന്നത്. രോഗതീവ്രത അനുസരിച്ച് പിബിഎയുടെ ലക്ഷണങ്ങള്‍ വ്യത്യാസപ്പെടാം. ഒരു വ്യക്തി സങ്കടകരമായ ഒരു സംഭവത്തില്‍ ചിരിക്കുകയോ തമാശ പറയുന്ന സാഹചര്യത്തില്‍ കരയുകയോ ചെയ്യുന്നതെല്ലാം PBA യുടെ ലക്ഷണങ്ങളാണ്. പിബിഎ ഉത്കണ്ഠ, വിഷാദം എന്നിവയിലേക്ക് നയിക്കുന്നു.