കൊച്ചി : മലയാളത്തിന്റെ പ്രിയ നായികയാണ് അനു സിതാര. 2013ല്‍ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്.തുടര്‍ന്ന് സത്യന്‍ അന്തിക്കാടിന്റെ ‘ ഒരു ഇന്ത്യന്‍ പ്രണയകഥ’ യില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം അവതരിപ്പിച്ചു.
അനാർക്കലി, രാമന്റെ ഏദൻതോട്ടം, ക്യാപ്റ്റൻ, ഒരു കുപ്രസിദ്ധ പയ്യൻ, ഫുക്രി, മാമാങ്കം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ താരം മലയാളികളുടെ മനസില്‍ സ്വന്തമായി ഒരു സ്ഥാനം കണ്ടെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും താരം സജീവയാണ്. ഇപ്പോഴിതാ അനു അടുത്തിടെ പങ്കുവച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടീനേജ് കാലത്തെ ചിത്രമാണ് നടി പങ്കുവച്ചത്. 19 വയസുള്ളപ്പോള്‍ എടുത്ത ചിത്രമാണ് ആരാധകർക്കായി പങ്കുവച്ചത്. ‘ടീനേജ്’ എന്ന അടിക്കുറിപ്പും ചിത്രത്തിന് നല്‍കിയിട്ടുണ്ട്. സെറ്റ് സാരിയില്‍ അതീവ സുന്ദരിയായി താരം പ്രത്യക്ഷപ്പെടുന്നു. പഴയ അനുവാണ് കൂടുതല്‍ സുന്ദരിയെന്നും നടി പാർവതിയെപ്പോലെയുണ്ടെന്നും ആരാധകരുടെ കമന്റുകള്‍.
അന്യ ഭാഷകളിലും ശക്തമായ സാന്നിദ്ധ്യം അറിയിച്ച നടിയാണ് അനു. അഭിജിത്ത് അശോകൻ രചനയും സംവിധാനവും നിർവഹിച്ച ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രത്തിലാണ് അനു സിതാര ഒടുവില്‍ അഭിനയിച്ചത്. പോയ വർഷം റിലീസ് ചെയ്ത വാതില്‍ എന്ന ചിത്രത്തിലാണ് നായികയായി അവസാനം പ്രത്യക്ഷപ്പെട്ടത്. ഫോട്ടോഗ്രാഫറായ വിഷ്ണു പ്രസാദാണ് അനു സിത്താരയുടെ ഭർത്താവ്. 2015ലായിരുന്നു ഇവരുടെ വിവാഹം നടന്നത്.