യൂട്യൂബിലൂടെ വരുമാനം ഉണ്ടാക്കാന്‍ മറ്റുള്ളവരെ തേജോവധം ചെയ്യുന്നത് ശരിയല്ല : ചെകുത്താൻ അടക്കമുള്ളവർക്ക് എതിരെ ആരോപണവുമായി ബാല 

കൊച്ചി : നടന്‍ ബാലയുടെ ആരോപണങ്ങളും നടന്‍ ഉന്നയിക്കുന്ന കാര്യങ്ങളും വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവാറുള്ളത്. മുന്‍ഭാര്യ അമൃത സുരേഷിനെതിരെ നടന്‍ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇതിനെതിരെ അമൃത രംഗത്ത് വരികയും ചെയ്തതോടെ പ്രശ്‌നം കൂടുതല്‍ ചര്‍ച്ചയായി. എന്നാലിപ്പോള്‍ തനിക്കെതിരെ ആരോപണവുമായി വന്ന യൂട്യൂബര്‍ക്കെതിരെ ബാല പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. ചെകുത്താന്‍ എന്ന പേരിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായ ആള്‍ക്കെതിരെയാണ് രൂക്ഷവിമര്‍ശനവുമായി നടന്‍ എത്തിയിരിക്കുന്നത്. ‘ചെകുത്താന്‍ എന്ന പേര് പോലെ അദ്ദേഹം പിശാശാണ്, വിഷമുള്ള പാമ്ബാണ് എന്നാണ് ബാല പറയുന്നത്. ബീപ്പ് സൗണ്ടില്‍ സിനിമയെയും സിനിമാക്കാരെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ നില്‍ക്കുന്നവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുക എന്നത് എന്റെ കടമയാണ്. എന്റെ മാത്രമല്ല, നിങ്ങളോരോരുത്തരുടെയും കടമയാണ്. ഞാനൊരു നടനായത് കൊണ്ട് പറയുന്നതല്ല, സാധാരണ പൗരനായിട്ടാണ് പറയുന്നതെന്ന് ബാല സൂചിപ്പിക്കുന്നു. മാത്രമല്ല രാജ്യം പദ്മഭൂഷനും, പദ്മശ്രീയും, കേണല്‍ പദവിയും നല്‍കി ആദരിച്ച മനുഷ്യനാണ് മോഹന്‍ലാല്‍. അദ്ദേഹത്തിനെ കുറിച്ചൊന്നും സംസാരിക്കാന്‍ ചെകുത്താനെ പോലൊരാള്‍ക്ക് യാതൊരു യോഗ്യതയുമില്ല. എന്നിട്ടും വളരെ മോശമായി അദ്ദേഹത്തെ തെറി പറയുമ്ബോള്‍ നിങ്ങള്‍ക്കെല്ലാം എങ്ങനെയാണ് കേട്ടിരിക്കാന്‍ കഴിയുന്നതെന്നും ബാല ചോദിക്കുന്നു.

Advertisements

തെറ്റ് കണ്ടാല്‍ ചോദ്യം ചെയ്യണം. തമിഴ്നാട്ടില്‍ ബെയില്‍വാന്‍ രംഗനാഥന്‍ എന്നൊരാള്‍, സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ്. അയാള്‍ പ്രമുഖ നടീ – നടന്മാരെ കുറിച്ചെല്ലാം വളരെ മോശമായി സംസാരിക്കുന്നത് കാണാം. ‘ആ സൂപ്പര്‍ താരത്തിന്റെ മുറിയില്‍, ഈ നടി പോയി കിടന്നു’ എന്ന് യൂട്യൂബിലൂടെ വിളിച്ചു പറഞ്ഞ് കാശുണ്ടാക്കുന്നയാള്‍ക്ക് എതിരെ തമിഴനാട്ടില്‍ ആരും പ്രതികരിച്ചില്ല. ഞാന്‍ മാത്രമാണ് ശബ്ദമുയര്‍ത്തിയത്. ഇതൊന്നും അനുവദിച്ചു കൊടുത്തുകൂടാന്നാണ് ബാല പറയുന്നത്.കുറച്ച്‌ മുന്‍പ് നടന്‍ കൊല്ലം സുധി മരിച്ച സമയത്ത്, അവതാരകയായ ലക്ഷ്മി നക്ഷത്ര കരഞ്ഞിരുന്നു. അത് കണ്ടപ്പോള്‍ നാണമില്ലേന്നാണ് ചിലര്‍ ചോദിച്ചത്. അങ്ങനെ ചോദിക്കുന്ന അയാളൊരു മനുഷ്യനാണോ. കലാഭവന്‍ മണി സര്‍ മരിച്ചപ്പോള്‍ കേരളം മുഴുവന്‍ കരഞ്ഞു. മമ്മൂട്ടി സര്‍ അടക്കം ഇമോഷണലായി. അതൊരു നാണക്കേടാണോ. ഒരാള്‍ മരിക്കുമ്ബോള്‍, വര്‍ഷങ്ങളോളം കൂടെ ഉള്ള ആളുകളും കരഞ്ഞുപോകും. അതിനെ നാണമില്ലേ എന്ന് ചോദിച്ച്‌ കളിയാക്കുന്നതിനെ ഞാന്‍ ചോദ്യം ചെയ്തതാണ് പ്രശ്നമെന്നും നടന്‍ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂട്യൂബിലൂടെ വരുമാനം ഉണ്ടാക്കാന്‍ മറ്റുള്ളവരെ തേജോവധം ചെയ്യുന്നത് ശരിയല്ലെന്നാണ് നടന്റെ അഭിപ്രായം. ഒരുപാട് ആളുകളുടെ കഷ്ടപ്പാടാണ് സിനിമ. അവിടെ ചായ കൊണ്ടു വരുന്ന ആള്‍ മുതല്‍ പോസ്റ്റര്‍ ഒട്ടിക്കുന്ന ആള്‍ വരെ വരുമാനമുണ്ടാക്കുന്ന ഇന്‍ഡസ്ട്രിയാണ്. കടം വാങ്ങിയും ലോണെടുത്തും, ഭാര്യയുടെ കെട്ടുത്താലി വിറ്റും സിനിമ നിര്‍മിച്ച്‌ തിയേറ്ററിലെത്തിക്കുമ്ബോള്‍ അത് കാണാതെ വിമര്‍ശിച്ച്‌, യൂട്യൂബിലിട്ട് ഒരു വ്യക്തി മാത്രം കാശുണ്ടാക്കുക എന്നത് സ്വാര്‍ത്ഥതയാണ്. പലരുടെയും ജോലി ഇല്ലാതാക്കിയാണ് അയാള്‍ പണമുണ്ടാക്കുന്നതെന്നും ബാല കൂട്ടിച്ചേര്‍ത്തു.തമിഴില്‍ നിന്നും മലയാളത്തിലേക്ക് എത്തിയ നടന്‍ ബാല കേരളത്തിലാണ് കൂടുതല്‍ സജീവമായത്. നായകനായും വില്ലനായിട്ടുമൊക്കെ നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. ഷഫീക്കിന്റെ സന്തോഷം എന്ന ചിത്രമാണ് ഏറ്റവുമൊടുവില്‍ ബാലയുടേതായി കേരളത്തില്‍ പുറത്തിറങ്ങിയ ചിത്രം. തമിഴില്‍ അണ്ണാത്തെ എന്ന സിനിമയിലും നടന്‍ അഭിനയിച്ചിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.