കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും ഇവിടെ സാക്ഷികളെ വിസ്തരിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് പുതിയ ആവശ്യം ഉയര്‍ത്തിയിരിക്കുന്നതെന്നും ഹൈക്കോടതി.
വിചാരണ നീട്ടാനാണോ പ്രോസിക്യൂഷന് നീക്കമെന്നു കോടതി ചോദിച്ചു.ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളും കേസും തമ്മില്‍ എന്ത് ബന്ധമാണുള്ളത്. ഇയാളുടെ വെളിപ്പെടുത്തലുകള്‍ കേസിനെ എങ്ങനെയാണ് സഹായിക്കുക എന്നും പ്രോസിക്യൂഷനോട് കോടതി ചോദിച്ചു.
പ്രോസിക്യൂഷന് സ്വീകരിച്ച നിലപാടുകളെ ചോദ്യം ചെയ്ത് ഹൈക്കോടതി. കേസിന് അനുകൂലമാകുന്ന സാക്ഷിമൊഴികള്‍ ഉണ്ടാക്കാനാണ് പുതിയ നീക്കമെന്നു സംശയിക്കാമെന്നു പറഞ്ഞ കോടതി സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്നും വ്യക്തമാക്കി. വിചാരണയില്‍ പ്രോസിക്യൂഷന് വീഴ്ചകള്‍ മറികടക്കാനാകരുത് പുനര്‍വിചാരണ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേ സമയം കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു പിന്നില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ആണെന്നായിരുന്നു പ്രതി ദിലീപിന്റെ അഭിഭാഷകന് കോടതിയില്‍ ഉയര്‍ത്തിയ വാദം.ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന് ആവശ്യം വിചാരണക്കോടതി അംഗീകരിക്കുന്നില്ലെന്ന പരാതിയുമായാണ് പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിച്ചത്.
കേസിന്റെ പ്രധാന വാദങ്ങള്‍ കോടതി രേഖപ്പെടുത്തുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.കേസില്‍ പുതിയ വെളിപ്പെടുത്തലുമായെത്തിയ സംവിധായകന് ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴി എടുക്കാന്‍ കഴിഞ്ഞ ദിവസം എറണാകുളം സിജെഎം കോടതി അനുമതി നല്‍കിയിരുന്നു. നടിയെ ആക്രമിച്ച കേസ് വിചാരണ അടുത്ത മാസം പൂര്‍ത്തിയാക്കാനിരിക്കെയാണ് പുനര്‍വിചാരണയുമായി പ്രോസിക്യൂഷന് കോടതിയെ സമീപിക്കുന്നത്. കേസില്‍ തുടരന്വേഷണം ആവശ്യമാണെന്നും വിസ്താരത്തിനു കൂടതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.