വിശ്വസിക്കാവുന്നത് സ്വന്തം അമ്മയെ മാത്രം ! വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിയിൽ യുവ നടിയുടെ പ്രതികരണം ഇങ്ങനെ

കൊച്ചി: നിര്‍മാതാവ് വിജയ് ബാബുവിനെതിരായെ ലൈംഗിക പീഡന പരാതിയില്‍ സിനിമാ സംഘടനയായ അമ്മയില്‍ ഭിന്നിപ്പ് തുടരവെ വിഷയത്തില്‍ പരോക്ഷ പ്രതികരണവുമായി പരാതിക്കാരി. സ്വന്തം അമ്മയെ അല്ലാതെ മറ്റൊരാളെയും വിശ്വസിക്കരുതെന്നാണ് പരാതിക്കാരി വ്യക്തമാക്കിയത്.

Advertisements

‘just believe in your own amma, not any other’ എന്നാണ് സമൂഹ മാധ്യമങ്ങളില്‍ പരാതിക്കാരി കുറിച്ചത്. വിജയ് ബാബു വിഷയത്തില്‍ എതിര്‍പ്പറിയിച്ച്‌ കൊണ്ട് അമ്മയുടെ ഐസിസി അംഗത്വം രാജിവെച്ച നടി മാല പാര്‍വതിയെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏപ്രില്‍ 22 നാണ് വിജയ് ബാബുവിനെതിരെ പരാതിയുമായി യുവതി എത്തിയത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച്‌ എറണാകുളത്തെ ഫ്‌ലാറ്റില്‍ വെച്ച്‌ നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്.

ഇതിനിടെ വിജയ് ബാബു വിവാദം അമ്മ സംഘടനയില്‍ പുകയുകയാണ്. ‘അമ്മ’യുടെ ഐസിസിയില്‍ നിന്ന് ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു. ബലാത്സംഗക്കേസില്‍ പ്രതിയായ വിജയ് ബാബുവിനെതിരെയുള്ള നടപടികള്‍ മയപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഇരുവരുടെയും രാജി. സംഘടനയുടെ വൈസ് പ്രസിഡന്റ്, ഐസി കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന വ്യക്തിയാണ് ശ്വേതാ മേനോന്‍ എന്നത് ശ്രദ്ധേയമാണ്.

ഇന്നലെ ശ്വേതാ മേനോന്‍ ഈ വിഷയത്തില്‍ മോഹന്‍ലാലിന് ഒരു ശബ്‍ദ സന്ദേശം അയച്ചിരുന്നു. എന്നാല്‍ ഇതില്‍ താരത്തില്‍ നിന്നും യാതൊരു മറുപടിയും ലഭിച്ചില്ല. ഒപ്പം വിജയ് ബാബു വിഷയത്തിലെ ഇടവേള ബാബുവിന്റെ നിലപാടും ശ്വേതാ മേനോന്റെ രാജിയ്ക്ക് കാരണമായിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.