നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുടുക്കിയതോ..? മുൻ അന്വേഷണ ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തലിൽ ഞെട്ടി കേരളം; ദിലീപ് പ്രതിയല്ലെന്നു മുഖ്യമന്ത്രിയും ഡിജിപിയും അറിഞ്ഞിട്ടും മൗനം പാലിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ എഡിജിപി ആർ.ശ്രീലേഖ : വെളിപ്പെടുത്തലിന്റെ വീഡിയോ കാണാം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി മുൻ എഡിജിപി ആർ.ശ്രീലേഖ രംഗത്ത് എത്തിയതിനു പിന്നാലെ വിവാദം കനക്കുന്നു. മുഖ്യമന്ത്രിയെയും, സംസ്ഥാന പൊലീസ് മേധാവിയെയും വിവരം അറിയിച്ചിട്ടും സംഭവത്തിൽ സംസ്ഥാന സർക്കാരും ആഭ്യന്തര വകുപ്പും നടപടിയെടുത്തിട്ടില്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ആർ.ശ്രീലേഖ നടത്തുന്നത്. ഇതോടെ ദിലീപ് കേസിന്റെ അന്വേഷണത്തിലും വിചാരണയിലും ഏറെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ശ്രീലേഖ പുറത്തു വിടുന്നത്. ഇത് കേസിൽ ദിലീപിന്റെ പങ്കു സംബന്ധിച്ചുള്ള നിർണ്ണായക വിവരം നടക്കുന്നത്.

Advertisements

ആർ.ശ്രീലേഖയുടെ നിർണ്ണായക വെളിപ്പെടുത്തലിന്റെ പൂർണരൂപം അറിയാം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നടിയെ ആക്രമിച്ച കേസിൽ ദിലീപ് പ്രതിയല്ലെന്നും, ഇദ്ദേഹത്തെ തെറ്റായി അറസ്റ്റ് ചെയ്തതാണെന്നുമുള്ള നിർണ്ണായക വെളിപ്പെടുത്തലാണ് ഇപ്പോൾ ആർ.ശ്രീലേഖ നടത്തുന്നു. ദിലീപിനെ അറസ്റ്റ് ചെയ്തതിൽ തെറ്റ് പറ്റിപ്പോയി. പൊലീസ് ഉദ്യോഗസ്ഥർക്ക് തെറ്റ് തുറന്ന് പറഞ്ഞാൽ എന്തു സംഭവിക്കും. അഭിമാന പ്രശ്‌നമാണ് എന്നു കരുതിയാണ് പലരും തുറന്ന പറയാതത്തെന്നും മുൻ എഡിജിപി കൂടിയായ ആർ.ശ്രീലേഖ വെളിപ്പെടുത്തി. കുറ്റം ചെയ്തവരാണ് ജയിലിൽ കിടക്കേണ്ടത്. എനിക്ക് സിനിമയുമായി ബന്ധം ഉള്ളവരാണ് എന്നു കരുതുന്നില്ല. വിവാദം പത്രങ്ങളിലൂടെ പുറത്തു വിടുകയാണ് ചെയ്തത്. പൾസർ സുനിയുടെ രണ്ടു കത്തിലും രണ്ടു കയ്യക്ഷരമായിരുന്നു. എനിക്ക് വളരെ പുച്ഛം തോന്നുന്നു. ചാനലിൽ ഇരുന്ന് രണ്ടു പേർ എന്തോ രണ്ടു കാര്യങ്ങൾ പറഞ്ഞാൽ ഇത് ശരിയാണ് എന്നു കരുതുന്നവരാണ് ജനം. ഇത് ശരിയായ നിലപാടല്ലെന്നും അവർ നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

ഞാൻ പൈസ വാങ്ങി പറയുന്നു എന്നു പറയുന്നു. പക്ഷേ, തനിക്ക് നേരിട്ട് അറിയാവുന്ന കാര്യങ്ങൾ പറയുന്നു എന്നു മാത്രമാണ് ഉള്ളത്. ഇക്കാര്യങ്ങളിൽ തനിക്ക് ബോധ്യപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രിയോടും, ഡിജിപിയോടും പറഞ്ഞിരുന്നു. അന്ന് കാര്യങ്ങൾ വെളിപ്പെടുത്താതിരുന്നത് താനിക്ക് പൊലീസിന്റെ പെരുമാറ്റച്ചട്ടം നിലവിലിരുന്നതായിരുന്നു. ചില നിർണ്ണായക തെളിവുകൾക്കായി തങ്ങൾ ചില ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്തു വച്ചതായും അവർ വെളിപ്പെടുത്തുന്നു.

പൾസർ സുനിയെക്കൊണ്ട് ദിലീപിന്റെ പേര് പറയിക്കുകയായിരുന്നു. ദിലീപ് കേസിൽ പ്രതി ചേർക്കപ്പെടേണ്ടത് അന്വേഷണ സംഘത്തിന്റെ ആവശ്യമായിരുന്നു. സാക്ഷികളെ യഥാർത്ഥത്തിൽ സ്വാധീനിച്ചിട്ടില്ല. സാക്ഷികൾ പറഞ്ഞതല്ലാത്ത കാര്യങ്ങൾ അന്വേഷണ റിപ്പോർട്ടായി സമർപ്പിക്കുകയായിരുന്നു. സാക്ഷികൾ പറഞ്ഞ കാര്യങ്ങൾ അല്ല അന്വേഷണ റിപ്പോർട്ടായി സമർപ്പിച്ചതെന്നും അവർ വെളിപ്പെടുത്തുന്നു.

ജയലിൽ പൾസർ സുനിയ്‌ക്കൊപ്പം ഇരുന്ന ഫോൺ ചെയ്യുന്ന തടവുകാരനെ താൻ നേരിട്ട് കണ്ടിട്ടുണ്ട്. ചെരുപ്പിനുള്ളിൽ വച്ചാണ് ഫോൺ കടത്തിയത് എന്നാണ്. മറ്റുള്ള നടിമാരെയും സമാന രീതിയിൽ ഈ പ്രതിയായ പൾസർ സുനി ആക്രമിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇയാൾ ദിലീപിന്റെ ക്വട്ടേഷൻ എടുത്ത ശേഷമാണ് ആക്രമണം നടത്തിയത് എന്നു വിശ്വസിക്കാൻ സാധിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

Hot Topics

Related Articles