നടിയെ ആക്രമിച്ച കേസ് ; നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ചയിലേക്ക് മാറ്റി

എറണാകുളം : നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിൻ്റെ മുൻകൂർ ജാമ്യഹർജി ചൊവ്വാഴ്ചയിലേക്ക് മാറ്റി.
സംവിധായകൻ ബാലചന്ദ്ര കുമാറിൻ്റെ മൊഴി കാണണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. എന്നാൽ ജാമ്യം കിട്ടാത്ത പക്ഷം അറസ്റ്റ് ഉണ്ടാവില്ല. ചൊവ്വാഴ്ച വരെ
അറസ്റ്റ് ഉണ്ടാവില്ല എന്നും പോലീസ് അറിയിച്ചു.

Advertisements

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ഇനി മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുക.
ദിലീപ് അടക്കം അഞ്ചുപേരാണ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ ദിലീപിനെതിരെ തെളിവുകളുമായി രംഗത്ത് എത്തിയതിന് പിന്നാലെയാണ് കേസിൽ പുതിയ വഴിത്തിരിവായത്.

Hot Topics

Related Articles