ഹൈദരാബാദ് : തെലുങ്ക് സിനിമയില്‍ നടക്കുന്നത് കാസ്റ്റിങ് കൗച്ച് അല്ല ഹണി ട്രാപ്പാണെന്ന് തെലുങ്ക് സംവിധായകന്‍ ഗീത കൃഷ്ണ. അവസരത്തിനായി നടിമാര്‍ സംവിധായകര്‍ക്കൊപ്പം കിടക്ക പങ്കിടാറുണ്ടെന്നും ഗീത കൃഷ്ണ പറഞ്ഞു. സംവിധായകനും തിരക്കഥാകൃത്തും സംഗീത സംവിധായകനുമായ ഗീത കൃഷ്ണയുടെ വാക്കുകള്‍ തെലുങ്ക് സിനിമാ മേഖലയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്.
സിനിമയില്‍ അരങ്ങേറ്റം കുറിച്ചതിനു ശേഷം സിനിമ രംഗത്ത് എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നായിരുന്നു ഗീതയോട് ഒരു യൂട്യൂബ് ചാനലിന്റെ അഭിമുഖത്തില്‍ ചോദിച്ചത്. കുറഞ്ഞ സമയത്തിനുള്ളില്‍ വമ്ബന്‍ അവസരങ്ങള്‍ കിട്ടുന്നതിനായി നടിമാര്‍ സംവിധായകര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ തയാറാവും എന്നാണ് ഗീത കൃഷ്ണ പറഞ്ഞത്. കാസ്റ്റിങ് കൗച്ചിന് ഹണി ട്രാപ്പിന്റെ രൂപം വന്നുവെന്നും സംവിധായകന്‍ ആരോപിക്കുന്നു. നല്ല സിനിമകള്‍ക്കായി നടിമാര്‍ തന്നെയാണ് സംവിധായകരെ സമീപിക്കുന്നത് അത് ഹണി ട്രാപ്പാണെന്നും ഗീത കൃഷ്ണ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ രണ്ടു വര്‍ഷമായി തെലുങ്ക് സിനിമാ രംഗത്ത് കാസ്റ്റിങ് കൗച്ച് വലിയ ചര്‍ച്ചയായിരുന്നു. ശ്രീറെഡ്ഡിയെപ്പോലുള്ള നടിമാര്‍ ഇതിനെതിരെ രംഗത്ത് എത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സിനിമയില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് പല നടിമാരും പറയുന്നുണ്ട്.
30 വര്‍ഷത്തിലേറെയായി തെലുങ്ക് സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു സംവിധായകന്‍ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയും വിവാദവുമായിരിക്കുകയാണ്. 1987 ല്‍ സങ്കീര്‍ത്തന എന്ന നാഗാര്‍ജ്ജുന ചിത്രം സംവിധാനം ചെയ്ത് ടോളിവുഡിലേക്ക് വന്ന സീനിയര്‍ സംവിധായകനാണ് ഗീത കൃഷ്ണ. ഈ പടത്തിന് തന്നെ മികച്ച പുതുമുഖ സംവിധായകനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നന്ദി അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചു.