കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നും വാദം കേള്‍ക്കും. ദിലീപ് കഴിഞ്ഞ ദിവസം ഫോറന്‍സിക് പരിശോധനയുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. മിറര്‍ ഇമേജുകള്‍ താരതമ്യം ചെയ്താല്‍ തന്നെ ഹാഷ് വാല്യൂവില്‍ മാറ്റം വന്നിട്ടുണ്ടോ എന്ന് അറിയാന്‍ പറ്റുമെന്നാണ് ദിലീപിന്റെ വാദം. വീണ്ടും സാക്ഷിവിസ്താരം നടത്തിയാലും ഇക്കാര്യം മനസിലാക്കാം.
കാര്‍ഡ് കേന്ദ്ര ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെമ്മറി കാര്‍ഡ് തുറന്നു പരിശോധിച്ചാല്‍ ഹാഷ് വാല്യൂവില്‍ മാറ്റമുണ്ടാകുമെന്നാണ് ഫോറന്‍സിക് ലാബ് അസി ഡയറക്ടര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. അതേസമയം, നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജിയും ക്രൈംബ്രാഞ്ചിന്റെ ഹര്‍ജിക്കൊപ്പം കോടതി പരിഗണിക്കും.