ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാരിനാണ് ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബേല എം ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്.
കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മാര്‍ട്ടിന്‍ ആന്റണി നടിയെ ആക്രമിക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്ന പ്രതിയാണെന്നും സുനി നടിയെ ആക്രമിച്ച പ്രതിയാണെന്നും ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബേല എം. ത്രിവേദി ചൂണ്ടിക്കാട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും ജസ്റ്റിസ് ബേല എം. ത്രിവേദി നിരീക്ഷിച്ചു. എന്നാല്‍ ജഡ്ജിമാര്‍ തമ്മില്‍ ആശയവിനിമയം നടത്തിയ ശേഷം സുനിയുടെ ഹര്‍ജിയില്‍ നോട്ടീസ് അയക്കാന്‍ തീരുമാനിക്കുകയായിരുന്നു. അഭിഭാഷകരായ കെ. പരമേശ്വര്‍, ശ്രീറാം പറക്കാട്, സതീഷ് മോഹനന്‍ എന്നിവരാണ് പള്‍സര്‍ സുനിക്കുവേണ്ടി ഹാജരായത്.