ദിലീപ് ജഡ്ജിയെ പോലും സ്വാധീനിക്കാൻ ശ്രമിച്ചു; നിർണ്ണായക തെളിവുകൾ പുറത്ത്; ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിച്ചത് സഹോദരനെന്നും സൂചന

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് 2017ൽ അറസ്റ്റിലായപ്പോൾ ജാമ്യം ലഭിക്കാൻ ദിലീപ് ജഡ്ജിയെ സ്വീധിനിക്കാൻ ശ്രമിച്ച തെളിവുകൾ പുറത്ത്. ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജ് ജഡ്ജി െസ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് റിപ്പോർട്ടർ ചാനൽ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ബിഷപ്പുമായി അടുത്ത ബന്ധമുള്ളവരെ കണ്ടെത്താൻ സൂരജ് ബാലചന്ദ്രകുമാറിനോട് നിർദ്ദേശിക്കുന്ന ചാറ്റ് വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

Advertisements

നെയ്യാറ്റിൻകര ബിഷപ്പ് വിൻസെന്റ് സാമുവൽ വഴി അന്നത്തെ ജഡ്ജിയായിരുന്ന സുനിൽ തോമസിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് റിപ്പോർട്ടർ ചാനൽ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 2017 സെപ്റ്റംബർ 13ന് രാത്രി പത്ത് മണിയോടെയാണ് സൂരജ് ബാലചന്ദ്രകുമാറിന്റെ ഫോണിലേക്ക് വാട്സാപ്പ് സന്ദേശം അയക്കുന്നത്. എനി ചാൻസ് റ്റു നോ വൺ മിസ്റ്റർ വിൻസൻ സാമുവൽ, നെയ്യാറ്റിൻകര ബിഷപ്പ് എന്നാണ് സൂരജ് വാട്സാപ്പ് സന്ദേശത്തിൽ വ്യക്തമാക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സന്ദേശത്തിന് മറുപടിയായി, അറിയാം എന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ പോയി കാണാം എന്ന് ബാലചന്ദ്രകുമാർ മറുപടി നൽകി. എന്നാൽ ബിഷപ്പിനെ പോയി കാണേണ്ടെന്നും അദ്ദേഹവുമായി അടുപ്പമുള്ള ആരെയെങ്കിലും കണ്ടെത്തണം എന്ന നിർദ്ദേശമാണ് ബാലചന്ദ്രകുമാറിന് നൽകിയത്. ജഡ്ജിയുമായി ബിഷപ്പിന് നല്ല അടുപ്പമാണെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. ഈ തെളിവുകൾ ബാലചന്ദ്രകുമാർ നേരത്തെ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

നെയ്യാറ്റിൻകര സ്വദേശിയാണ് ബാലചന്ദ്രകുമാർ. അതുകൊണ്ടാണ് ബിഷപ്പിന്റെ ഇടപെടലിന് ബാലചന്ദ്രകുമാറിന്റെ സഹായം തേടിയത്. എന്നാൽ ഈ ശ്രമം പരാജയപ്പെട്ടെന്നാണ് വിവരം. അതേസമയം, ദിലീപിന്റെതാണെന്ന് അവകാശപ്പെട്ട് ശബ്ദ സംഭാഷണം ബാലചന്ദ്രകുമാർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഒരാളെ തട്ടണം എങ്കിൽ ഗ്രൂപ്പിൽ തട്ടണം എന്നാണ് ഓഡിയോയിൽ പറയുന്നത്. ഒരു വർഷം ഒരു റെക്കോർഡും ഉണ്ടാകരുത്. ഫോൺ യൂസ് ചെയ്യരുത് എന്നും പുറത്ത് വിട്ട ഓഡിയോയിൽ ഉണ്ട്.

ഇത് ദിലീപിന്റെ സഹോദരൻ അനൂപ് പറയുന്നതാണെന്നാണ് ബാലചന്ദ്ര കുമാർ അവകാശപ്പെടുന്നത്. തേ് തുടർന്ന് ദിലീപിന്റെയും മറ്റ് പ്രതികളുടെയും ശബ്ദ സാമ്ബിളുകൾ പരിശോധിക്കും. ദിലീപിന്റെയും സഹോദരി ഭർത്താവ് സൂരജിന്റെയും ശബ്ദം പരിശോധിക്കാൻ കോടതി അനുമതി നൽകി. ശബ്ദം പരിശോധിക്കാനുള്ള തീയതി ക്രൈം ബ്രാഞ്ച് തീരുമാനിക്കും. ഈ ശബ്ദം ദിലീപ് അടക്കമുള്ള പ്രതികളുടേതാണെന്ന് ശാസ്ത്രീയമായി ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുന്നത് .

19 ലക്ഷം രൂപ കടം വീട്ടാൻ ദിലീപിടപെടണമെന്നാവശ്യപ്പെട്ടയച്ച ശബ്ദരേഖയാണ് പുറത്തു വിട്ടത്. ഇതിനിടെ ദിലീപിനെതിരെ വിമർശനവുമായി ബാലചന്ദ്രകുമാർ രംഗത്തെത്തി. ദിലീപ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പിന്റെ പൂർണരൂപം ഉടൻ പുറത്തുവിടുമെന്നും രക്ഷപ്പെടാനുള്ള ഒരു പ്രതിയുടെ അവസാനത്തെ കൈകാലിട്ടടിപ്പ് മാത്രമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കെതിരായ പീഡനക്കേസിന് പിന്നിൽ ദിലീപാണെന്നും അദ്ദേഹം പറയുന്നു. തനിക്കെതിരെ ഉയർന്ന പീഡനക്കേസിന് പിന്നിലും ദിലീപാണ്.

ദിലീപിന് വേണ്ടി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന യൂട്യൂബ് ചാനലാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഇത്രയും വർഷം മുമ്ബ് നടന്നെന്ന് പറയുന്ന കേസ് തനിക്കെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗമാണ്. ഇതിനതിരെ നിയമപരമായി നടപടി സ്വീകരിച്ചെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.