മുംബൈ : മലയാള സിനിമയില്‍ നിന്നും മോശം അനുഭവം ഉണ്ടായതായി നടി ഗീത പൊതുവാള് (Geedha pothuval). അത്തരത്തിലുള്ള അനുഭവങ്ങള്‍ മൂലം സിനിമാഭിനയം നിർത്തിയെന്നും ഗീത പൊതുവാള് പറഞ്ഞു. വെള്ളിവെളിച്ചത്തില്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ നിർമാതാവ് മോശമായി പെരുമാറാൻ ശ്രമിച്ചുവെന്നും അർധരാത്രിയില്‍ മദ്യപിച്ച് റൂമില്‍ കയറി വന്നെന്നും നടി പറഞ്ഞു.
Advertisements
കൂടെ അഭിനയിച്ച മറ്റൊരു നടിക്ക് വളരെ മോശമായ അനുഭവം ഉണ്ടായി. അതും ഇതേ നിർമ്മാതാവിന്റെ ഭാഗത്ത് നിന്നാണെന്നും ഗീത പൊതുവാള് പറയുന്നു. ഇത്തരം വിഷയങ്ങളില്‍ എതിർപ്പ് പ്രകടിപ്പിച്ചതോടെ അവരെ ആ സിനിമയില്‍ നിന്നും ഒഴിവാക്കിയെന്നും ഗീതാ പൊതുവാള് കൂട്ടിച്ചേർത്തു.