ലണ്ടന്‍: ബോളിവുഡ് നടി ഇലിയാന ഡിക്രൂസിന് ആണ്‍കുഞ്ഞ് പിറന്നു. താരം തന്നെയാണ് ശനിയാഴ്ച രാത്രി ഇൻസ്റ്റാഗ്രാമിലൂടെ പുതിയ വിശേഷം പങ്കുവെച്ചത്. ഇലിയാന തന്റെ മകന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. കോവ ഫീനിക്സ് ഡോളൻ എന്നാണ് കുട്ടിയുടെ പേര്.
”കോവ ഫീനിക്സ് ഡോളയെ പരിചയപ്പെടുത്തുന്നു. 2023 ആഗസ്റ്റ് 1 നാണ് ജനനം. ഞങ്ങളുടെ പ്രിയപ്പെട്ട ആൺകുട്ടിയെ ലോകത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾ എത്ര സന്തോഷത്തിലാണെന്ന് അറിയിക്കാന്‍ എനിക്ക് വാക്കുകളില്ല” – ഇലിയാന ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോവ എന്നാൽ ‘യോദ്ധാവ്’ അല്ലെങ്കിൽ ‘ധീരൻ’ എന്നാണ് അർത്ഥമാക്കുന്നത്. ഇലിയാനയെ അഭിനന്ദിച്ച് പല പ്രമുഖരും ഈ പോസ്റ്റില്‍ അഭിനന്ദവുമായി എത്തിയിട്ടുണ്ട്. നർഗീസ് ഫക്രി എഴുതി, അഥിത ഷെട്ടി, ഹുമ ഖുറേഷി, അർജുൻ കപൂര്‍, മരിയ ഗൊറെറ്റി, സോഫി എന്നിവര്‍ അഭിനന്ദനം അറിയിച്ചവരില്‍ പെടുന്നു.
ഇലിയാന തന്റെ വ്യക്തിജീവിതത്തെ കുറിച്ച് കൂടുതലായി ഒന്നും വെളിപ്പെടുത്തിയില്ലാത്തതിനാൽ ഗര്‍ഭിണിയാണ് എന്ന് ലോകത്തെ അറിയിച്ചപ്പോള്‍ കുഞ്ഞിന്റെ അച്ഛനാര് എന്ന ചോദ്യം നടി നേരിട്ടു. അടുത്തിടെ ഇലിയാന തന്റെ കാമുകന്റെ ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടിരുന്നു. ഇലിയാന തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ “ഡേറ്റ് നൈറ്റ്”എന്നുള്ള ഒരു ഫോട്ടോ കൊളാഷ് പോസ്റ്റ് ചെയ്തിരുന്നു.
തെലുങ്ക്, ഹിന്ദി ഭാഷാ സിനിമകളിലൂടെ പ്രേക്ഷ്ഷകർക്ക് സുപരിചിതയായ നടിയാണ് ഇല്യാന. 2006-ൽ തെലുങ്ക് ഭാഷാ ചിത്രമായ ദേവദാസിലൂടെയാണ് ഡിക്രൂസ് ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. അല്ലു അർജുനൊപ്പം ഗജപോക്കിരി എന്ന സിനിമയിൽ താരം അഭിനയിച്ചിരുന്നു.
അഭിഷേക് ബച്ചനോടൊപ്പമുള്ള ദി ബിഗ് ബുൾ ആയിരുന്നു ഇലിയാനയുടെ അവസാന സിനിമ.