തിരുവനന്തപുരം: നടിയെ പീഡിപ്പിച്ച കേസിൽ എം.മുകേഷ് എംഎൽഎയ്ക്കും നടൻ ഇടവേള ബാബുവിനും മുൻകൂർ ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം വർഗീസാണ് രണ്ടു പേർക്കും ജാമ്യം അനുവദിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നടൻ മുകേഷിനും ഇടവേള ബാബുവിനും എതിരെ ആരോപണവുമായി നടി രംഗത്ത് എത്തിയിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇരുവർക്കും എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രണ്ട് പേരും മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തത്. ഇതിന് ശേഷമമാണ് ഇപ്പോൾ രണ്ടു പേർക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം, സാക്ഷിയെ ഭീഷണിപ്പെടുത്തരുത്, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം തുടങ്ങിയ നിർദേശങ്ങളോടെയാണ് ഇപ്പോൾ മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.