ചെന്നൈ : സിനിമയിൽ നിന്നും നേരിട്ട ദുരനുഭവം വിവരിക്കുകയാണ് പ്രശസ്ത നർത്തകി വർണ്ണിക. അക്ഷയ് കുമാർ നായകനായ ഒരു ചിത്രത്തിൽ നായികയാക്കാമെന്ന് തനിക്ക് വാഗ്ദാനം ലഭിച്ചിരുന്നു എന്നാണ് താരം വെളിപ്പെടുത്തുന്നത്. ഈ അവസരം വാഗ്ദാനം ചെയ്ത് ചിലർ മുതലെടുപ്പ് നടത്താൻ നോക്കി എന്നും ഇവർ വെളിപ്പെടുത്തുന്നു. 24 ലക്ഷം തരാം എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ മറ്റു ചില കാരണങ്ങളാൽ പിന്നീട് താൻ ഇതു വേണ്ട എന്ന് വെച്ചു. അക്ഷയ് കുമാർ നായകനായ ചിത്രമായിരുന്നു അത്. ഏതോ ഒരു മാനേജർ ആണെന്ന് തോന്നുന്നു തന്നെ ഫോണിൽ ബന്ധപ്പെട്ടു. രണ്ടു മൂന്നു പേർക്ക് അഡ്ജസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചു. അയാളെ അടിക്കുവാൻ താൻ ഓങ്ങിയതാണെന്നും അവർ പറയുന്നു. മിടു ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിലായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ.